ബീഹാറിൽ പാസഞ്ചർ ട്രെയിനിന് തീപിടിച്ചു; ആളപായമില്ല

MAY 17, 2026, 10:55 PM

ബീഹാറിൽ പാസഞ്ചർ ട്രെയിനിന് തീപിടിച്ചു; ആളപായമില്ല, രണ്ട് ദിവസത്തിനിടെയുണ്ടാകുന്ന രണ്ടാമത്തെ സംഭവം

ന്യൂഡൽഹി: ബീഹാറിലെ സസാറാം  റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന പാസഞ്ചർ ട്രെയിനിന് തീപിടിച്ചു. സസാറാമിൽ നിന്നും പട്നയിലേക്ക് പുറപ്പെടേണ്ടിയിരുന്ന ഫാസ്റ്റ് പാസഞ്ചർ ട്രെയിന്റെ ഒരു കോച്ചാണ് പൂർണ്ണമായും കത്തിയമർന്നത്. ട്രെയിൻ കോച്ചിൽ നിന്നും കനത്ത പുക ഉയരുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.  രാവിലെ 6 മണിക്ക് പുറപ്പെടാനിരുന്ന ട്രെയിൻ സസാറാം സ്റ്റേഷന്റെ ആറാം നമ്പർ പ്ലാറ്റ്‌ഫോമിൽ കിടക്കുമ്പോഴാണ് സംഭവം.

ആദ്യഘട്ട വിവരങ്ങൾ പ്രകാരം ഷോർട്ട് സർക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്നാണ് സംശയിക്കുന്നത്. പ്ലാറ്റ്‌ഫോമിൽ ട്രെയിൻ കാത്തുനിന്ന യാത്രക്കാർക്കിടയിൽ ഇത് വലിയ പരിഭ്രാന്തി പരത്തിയെങ്കിലും, സമയബന്ധിതമായ ഇടപെടലുകൾ കാരണം വൻ ദുരന്തം ഒഴിവായി. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.  വിവരമറിഞ്ഞ് റെയിൽവേ പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തിയാണ് തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയത്.

vachakam
vachakam
vachakam

കേടുപാടുകൾ സംഭവിച്ച കോച്ച് ട്രെയിനിൽ നിന്നും വേർപെടുത്തുകയും, സുരക്ഷാ പരിശോധനകൾക്ക് ശേഷം ട്രെയിൻ സർവീസ് പുനഃക്രമീകരിക്കാനുള്ള നടപടികൾ റെയിൽവേ അധികൃതർ സ്വീകരിക്കുകയും ചെയ്തു.  തുടർച്ചയായുണ്ടാകുന്ന ട്രെയിൻ തീപിടുത്തങ്ങളുടെ പശ്ചാത്തലത്തിൽ, സുരക്ഷ മുൻനിർത്തി ഇന്ത്യൻ റെയിൽവേ രാജ്യവ്യാപകമായി ട്രെയിൻ കോച്ചുകളിലെയും അനുബന്ധ അടിസ്ഥാന സൗകര്യങ്ങളിലെയും അഗ്നിശമന സംവിധാനങ്ങളുടെ പ്രത്യേക ഓഡിറ്റ്  പ്രഖ്യാപിച്ചിട്ടുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam