പാർലമെൻ്റ് സുരക്ഷാ ചുമതല സിആർപിഎഫ് ഐജിക്ക്

MARCH 1, 2024, 10:14 AM

ഡൽഹി: പാർലമെൻ്റ് സുരക്ഷാ ചുമതല സിആർപിഎഫ് ഐജിക്ക്. സിആർപിഎഫ് ഐജി അനുരാഗ് അഗർവാളിനെ പാർലമെൻ്റ് മന്ദിരത്തിൻ്റെ സുരക്ഷയ്ക്കായി ചുമതലപ്പെടുത്തി. അടുത്ത മൂന്ന് വർഷത്തേക്ക് ഐപിഎസ് അഗർവാൾ ഈ സ്ഥാനത്ത് തുടരും.

1998 ബാച്ച് അസം-മേഘാലയ കേഡറിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ് അനുരാഗ് അഗർവാൾ. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് അദ്ദേഹം സിആർപിഎഫിൻ്റെ ഐജിയായി നിയമിതനായത്.

പാർലമെൻ്റ് സുരക്ഷാവീഴ്ചയെ തുടർന്ന് ഏകദേശം മൂന്ന് മാസത്തിന് ശേഷമാണ് നടപടി. കഴിഞ്ഞ വർഷം നവംബർ മുതൽ തസ്തിക ഒഴിഞ്ഞുകിടക്കുകയായിരുന്നു. 

vachakam
vachakam
vachakam

 ഐപിഎസ് രഘുബീർ ലാൽ ആയിരുന്നു മുൻപ് ചുമതല. എന്നാൽ കഴിഞ്ഞ വർഷം നവംബർ രണ്ടിന് അദ്ദേഹത്തെ സ്ഥലം മാറ്റി. അദ്ദേഹത്തിന് ശേഷം ഡയറക്ടർ ലെവൽ ഓഫീസർ ബ്രജേഷ് സിംഗ് ആ സ്ഥാനം കൈകാര്യം ചെയ്തു. 

കഴിഞ്ഞ വർഷം പാർലമെൻ്റ് മന്ദിരത്തിലെ സുരക്ഷാ വീഴ്ചയെ തുടർന്ന് നിരവധി ചോദ്യങ്ങൾ ഉയർന്നിരുന്നു. ജോയിൻ്റ് സെക്യൂരിറ്റി സെക്രട്ടറി സ്ഥാനം ഒരു മാസമായി ഒഴിഞ്ഞുകിടക്കുന്നതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam