ന്യൂഡല്‍ഹി: ഒരു എല്‍പിജി ടാങ്കര്‍ കൂടി ഇന്ത്യയിലേക്ക്. മാര്‍ഷല്‍ ഐലന്‍ഡ്സ് പതാകയുള്ള എംടി സര്‍വശക്തിയാണ് ഹോര്‍മൂസ് കടന്നത്. കപ്പലില്‍ 46,313 മെട്രിക് ടണ്‍ എല്‍പിജിയാണ് ഉള്ളത്. 18 ഇന്ത്യന്‍ ജീവനക്കാര്‍ കപ്പലില്‍ ഉണ്ട്. മെയ് 13 ന് കപ്പല്‍ വിശാഖ പട്ടണത്ത് എത്തും.
2008 ല്‍ നിര്‍മ്മിച്ച ഒരു എല്‍പിജി ടാങ്കറാണ് സര്‍വ ശക്തി. നിലവില്‍ മാര്‍ഷല്‍ ദ്വീപുകളുടെ പതാകയിലാണ് സഞ്ചരിക്കുന്നത്. ഗ്രീന്‍ സാന്‍വി എന്ന എണ്ണ ടാങ്കറാണ് 44,000 മെട്രിക് ടണ്‍ എല്‍പിജിയുമായി നേരത്തെ കടലിടുക്ക് കടന്നത്. എല്‍പിജിയുമായി ഇതുവരെ ഇന്ത്യയുടെ എട്ട് ടാങ്കറുകളാണ് ഹോര്‍മുസ് സുരക്ഷിതമായി പിന്നിട്ടത്. ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സജീവമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. പശ്ചിമേഷ്യന്‍ സാഹചര്യം നിരീക്ഷിച്ച് ആവശ്യമായ നടപടികള്‍ കൈക്കൊള്ളുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ചര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ ഇന്ത്യന്‍ എണ്ണ ടാങ്കറുകള്‍ ഹോര്‍മുസ് കടക്കുമെന്ന പ്രതീക്ഷ കേന്ദ്രം പങ്കുവച്ചു. ഈ അടുത്ത ദിവസം മാത്രം ആറ് ഇന്ത്യന്‍ കപ്പലുകളാണ് സുരക്ഷിതമായി ഹോര്‍മുസ് കടലിടുക്ക് കടന്നതെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
