വിജയ്‌ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തു ഒൻപത് മന്ത്രിമാരും അധികാരത്തിൽ

MAY 10, 2026, 12:52 AM

ചെന്നൈ: വിജയ് ഇന്ന് തമിഴ്നാട്ടിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. അദ്ദേഹത്തോടൊപ്പം ഒൻപത് മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്തു.

എൻ. ആനന്ദ്, ആദവ് അർജുന, കെ.ജി. അരുൺരാജ്, കെ.എ. സെങ്കോട്ടയ്യൻ, പി. വെങ്കിട്ടരമണൻ, ആർ. നിർമൽകുമാർ, രാജ്‌മോഹൻ, ടി.കെ. പ്രഭു, എസ്. കീർത്തന എന്നിവരാണ് മന്ത്രിസഭയിൽ ഇടം നേടിയിരിക്കുന്നത്.

വകുപ്പുകൾ അറിയാം

vachakam
vachakam
vachakam

കെ.എ. സെങ്കോട്ടയ്യൻ – പൊതുമരാമത്ത് വകുപ്പ്

എൻ. ആനന്ദ് – നഗരാസൂത്രണം

പി. വെങ്കിട്ടരമണൻ – വിദ്യാഭ്യാസം

vachakam
vachakam
vachakam

ആദവ് അർജുന – കായികം, എക്സൈസ്

രാജ്‌മോഹൻ – പട്ടികജാതി ക്ഷേമം

മുസ്തഫ – ന്യൂനപക്ഷ ക്ഷേമം

vachakam
vachakam
vachakam

കെ.ജി. അരുൺരാജ് – നികുതി വകുപ്പ്

യുവജന പ്രാതിനിധ്യം, രാഷ്ട്രീയ പരിചയം, പാർട്ടിയുടെ വളർച്ചയിൽ നിർണായക പങ്കുവഹിച്ചവർ എന്നിവരെ പരിഗണിച്ചാണ് മന്ത്രിസഭ രൂപീകരിച്ചതെന്നാണ് ടിവികെ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

മന്ത്രിസഭയിലെ ശ്രദ്ധേയനായ അംഗമാണ് കെ.എ. സെങ്കോട്ടയ്യൻ. എഐഎഡിഎംകെ നേതൃത്വത്തെ പരസ്യമായി വിമർശിച്ചതിനെ തുടർന്നാണ് അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്.

ആദവ് അർജുന വിജയിയുടെ അടുത്ത വിശ്വസ്തരിൽ ഒരാളായും പാർട്ടി തന്ത്രജ്ഞനായും അറിയപ്പെടുന്നു. ലോട്ടറി വ്യവസായി സാന്റിയാഗോ മാർട്ടിൻറെ മരുമകനാണ് അദ്ദേഹം.

ഐആർഎസ് ഉദ്യോഗസ്ഥ സ്ഥാനം രാജിവച്ച് ടിവികെയിൽ ചേർന്ന കെ.ജി. അരുൺരാജ്, ടെലിവിഷൻ-സിനിമ രംഗത്തെ പ്രവർത്തകനായ രാജ്‌മോഹൻ, കാരക്കുടിയിൽ നിന്ന് വിജയിച്ച ടി.കെ. പ്രഭു, മൈലാപ്പൂരിൽ നിന്ന് വിജയിച്ച പി. വെങ്കിട്ടരമണൻ എന്നിവരും മന്ത്രിസഭയിൽ ഇടം നേടി.

എസ്. കീർത്തനയാണ് മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി. ഇതോടെ തമിഴ്നാട് രാഷ്ട്രീയ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിമാരിൽ ഒരാളായി അവർ മാറിയിരിക്കുകയാണ്.

ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു വിജയ്യുടെ സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. രാഹുൽ ഗാന്ധി, തൃഷ, വിജയിയുടെ കുടുംബാംഗങ്ങൾ, സിനിമ-രാഷ്ട്രീയ-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam