ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ വീണ്ടും നിർണായക മാറ്റങ്ങൾക്ക് വഴി തുറന്ന് എഐഎഡിഎംകെ വിമതപക്ഷത്തിൽ നിന്ന് മൂന്ന് എംഎൽഎമാർ രാജിവെച്ച് ടിവികെയിൽ ചേർന്നതായി റിപ്പോർട്ട്. ഇതോടെ സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് തുടക്കമായി.
ഈറോഡ് ജില്ലയിലെ പെരുന്ധുരൈ എംഎൽഎ എസ്. ജയകുമാർ, ചെങ്കൽപേട്ട് ജില്ലയിലെ മധുരാന്തകം എംഎൽഎ മരകതം കുമാരവേൽ, തിരുപ്പൂർ ജില്ലയിലെ ധാരാപുരം എംഎൽഎ പി. സത്യഭാമ എന്നിവരാണ് നിയമസഭാംഗത്വം രാജിവച്ചത്. രാജിക്ക് പിന്നാലെ ഇവർ മന്ത്രി കൂടിയായ ടിവികെ നേതാവ് ആദവ് അർജുനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നീട് ടിവികെയിൽ ചേർന്നതായി പ്രഖ്യാപിക്കുകയും ചെയ്തു.
മൂന്ന് എംഎൽഎമാരുടെ രാജിയോടെ നിയമസഭയിലെ എഐഎഡിഎംകെയുടെ അംഗസംഖ്യ 44 ആയി കുറഞ്ഞു. അതിൽ അഞ്ച് പേർ ഔദ്യോഗിക വിഭാഗത്തോടൊപ്പമാണുള്ളത്. നിലവിൽ വിമത വിഭാഗത്തിൽ 17 അംഗങ്ങളും ഇപിഎസ് അനുകൂല പക്ഷത്തിൽ 27 അംഗങ്ങളുമാണ് ഉള്ളത്.
മുമ്പ് 47 എംഎൽഎമാരായിരുന്നു എഐഎഡിഎംകെയ്ക്കുണ്ടായിരുന്നത്. വിമതനേതാവായ എസ്.പി. വേലുമണിക്കൊപ്പം നിന്നിരുന്ന അംഗങ്ങളാണ് ഇപ്പോൾ പാർട്ടി വിട്ടിരിക്കുന്നത്.
ഇതോടെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് അനിവാര്യമായിരിക്കുകയാണ്. കൂടാതെ വിജയ് രാജിവച്ച തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലത്തിലും ഉപതെരഞ്ഞെടുപ്പ് നടക്കാനുണ്ട്.
അതേസമയം കൂടുതൽ എംഎൽഎമാരെ ടിവികെയിലേക്ക് എത്തിക്കാൻ നീക്കങ്ങൾ പുരോഗമിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. മന്ത്രി ആദവ് അർജുനിന്റെ നേതൃത്വത്തിൽ പാർട്ടി വ്യാപനത്തിനായുള്ള ചർച്ചകളും രാഷ്ട്രീയ നീക്കങ്ങളും സജീവമാണെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
