ദില്ലി: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തിൽ പ്രകോപനപരമായ പരാമർശവുമായി ആർജെഡി നേതാവ്.
ആർജെഡി സ്ഥാനാർത്ഥികളെ തോൽപ്പിച്ചാൽ, നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിൽ കണ്ടതിന് സമാനമായ സംഭവങ്ങൾ ബീഹാറിലും ഉണ്ടാകുമെന്ന് ആർജെഡി നേതാവ് സുനിൽ സിംഗ് പറഞ്ഞു. പിന്നാലെ, നേതാവിനെതിരെ കേസെടുത്തു.
പൊതുജനവികാരത്തിന് വിരുദ്ധമായി എന്തെങ്കിലും സംഭവിച്ചാൽ സാധാരണക്കാർ തെരുവിലിറങ്ങുമെന്നും അദ്ദേഹം ഭീഷണി മുഴക്കി.
ഞങ്ങൾക്ക് 140-160 സീറ്റുകൾ ലഭിക്കും. തേജസ്വി യാദവിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് പുതിയ സർക്കാർ രൂപീകരിക്കുമെന്നും അവകാശപ്പെട്ടു.
2020-ൽ ഞങ്ങളുടെ നിരവധി സ്ഥാനാർത്ഥികളെ ബലപ്രയോഗത്തിലൂടെ പരാജയപ്പെടുത്തി. പൊതുജനങ്ങൾ അവരുടെ അധികാരം നൽകിയ വ്യക്തിയെ നിങ്ങൾ പരാജയപ്പെടുത്തിയാൽ, നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിലെ റോഡുകളിൽ നിങ്ങൾ കണ്ട അതേ കാഴ്ചകൾ ബിഹാറിലെ റോഡുകളിലും കാണണമെന്ന് വോട്ടെണ്ണൽ പ്രക്രിയയിൽ ഉൾപ്പെട്ട എല്ലാ ഉദ്യോഗസ്ഥരോടും ഞാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് ആർജെഡി നേതാവ് സുനിൽ സിംഗ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
