നാഗ്പൂർ : ഫോണില്‍ ഉച്ചത്തില്‍ സംസാരിച്ചതിനെപ്പറ്റിയുണ്ടായ തർക്കത്തെ തുടർന്ന് പിതാവ് മകനെ കൊലപ്പെടുത്തിയതായി റിപ്പോർട്ട്. മഹാരാഷ്ട്രയിലെ നാഗ്പുരില്‍ ആണ് സംഭവം ഉണ്ടായത്. 28 കാരനായ സൂരജാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സൂരജിൻ്റെ പിതാവ് രാംറാവു കാക്‌ഡെ പോലീസ് പിടിയിലായി.
തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മകൻ സൂരജ് ഫോണില്‍ ഉച്ചത്തില്‍ സംസാരിച്ചതിനെച്ചൊല്ലിയാണ് തർക്കം ഉണ്ടായത്. തുടർന്ന് മകൻ അനുസരിക്കാതിരുന്നതിനാല്‍ സ്റ്റീല്‍ വടി കൊണ്ട് കക്‌ഡെ ഇയാളെ അടിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
സംഭവം നടക്കുമ്പോള്‍ ഇരുവരും മദ്യലഹരിയിലായിരുന്നു എന്നും പോലീസ് വ്യക്തമാക്കുന്നു. ഗുരുതരമായി പരിക്കേറ്റ സൂരജിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചൊവ്വാഴ്ചയോടെ മരണം സംഭവിക്കുകയുമായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്