മുംബൈ: മുംബൈ നഗരത്തിൽ ഭീകരാക്രമണ ഭീഷണി. വിവിധയിടങ്ങളിൽ ബോംബ് സ്‌ഫോടന ഭീഷണിയെ തുടർന്ന് മുംബൈ നഗരത്തിൽ പോലീസ് സുരക്ഷ ശക്തമാക്കി.
രാവിലെയാണ് പോലീസ് കൺട്രോൾ റൂമിൽ ഭീഷണി സന്ദേശം എത്തിയത്. ആറിടങ്ങളിൽ ബോംബ് സ്‌ഫോടനം നടത്തുമെന്നാണ് ഭീഷണി.
കൺട്രോൾ റൂമിലേക്ക് സന്ദേശം എത്തിയതിന് തൊട്ട് പിന്നാലെ നഗരത്തിൽ പോലീസ് വിന്യസിച്ചു. ബോംബ് സ്‌ക്വാഡ് പരിശോധനയും ആരംഭിച്ചു.
ബസ് സ്റ്റോപ്പുകൾ, റെയിൽവേ സ്റ്റേഷനുകൾ, മാളുകൾ എന്നിവിടങ്ങളിൽ പോലീസ് സുരക്ഷ ശക്തമാക്കി. ഇവിടെയെല്ലാം ബോംബ് സ്‌ക്വാഡ് പരിശോധനയും തുടരുകയാണ്.
വാഹന പരിശോധനയുൾപ്പെടെ നടത്തുന്നുണ്ട്. സംശയാസ്പദമായ സാഹചര്യത്തിൽ കാണുന്നവരെ ചോദ്യം ചെയ്ത ശേഷമാണ് പോലീസ് വിട്ടയക്കുന്നത്.
അതേസമയം സംഭവത്തിൽ ഊർജ്ജിത അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. സന്ദേശം എത്തിയ ഫോൺ നമ്പർ കേന്ദ്രീകരിച്ചാണ് അന്വേഷണം. കൺട്രോൾ റൂമിലേക്ക് വന്നത് വ്യാജ സന്ദേശം ആണെന്നാണ് പോലീസിന്റെ നിഗമനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്