പശ്ചിമബംഗാളിലെ നാദിയ ജില്ലയിൽ ആൾക്കൂട്ട ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു.പ്രദേശവാസികളായ രണ്ടുപേരാണ് കൊല്ലപ്പെട്ടത്.ഒരു കുട്ടിയുടെ മൃതദേഹം ടാർപോളിനിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയതിന് പിന്നാലെ പ്രതികളെന്ന് ആരോപിക്കപ്പെട്ടവർക്ക് നേരെ ആൾക്കൂട്ടം ആക്രമാസക്തമാവുകയായിരുന്നു.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുട്ടിയെ കാണാതായത്.കുട്ടിയുടെ കുടുംബം ആരോപണം ഉന്നയിച്ചതിന് പിന്നാലെയായിരുന്നു സംഭവം. പ്രതികളെന്ന ആരോപണം ഉയർന്നവരുടെ വീട്ടിലേക്ക് അത്രിക്രമിച്ച് കയറിയ ആൾക്കൂട്ടം വീടിനുള്ളിലെ സാധനസാമഗ്രികൾ അടിച്ചുതകർക്കുകയും ഇവരെ മർദിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. അക്രമത്തിന് കാരണക്കാരായവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്