ഡല്‍ഹി: പെണ്‍കുട്ടികളുടെ ആര്‍ത്തവകാല ആരോഗ്യസംരക്ഷണം മൗലികാവകാശത്തിന്റെ ഭാഗമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഭരണഘടന ഉറപ്പുനല്‍കുന്ന ജീവിക്കാന്‍ ഉള്ള അവകാശത്തിനുള്ളില്‍ തന്നെ ആര്‍ത്തവകാല ആരോഗ്യ സുരക്ഷയും ഉള്‍പ്പെടുന്നതാണെന്ന് കോടതി നിരീക്ഷിച്ചു. ആര്‍ത്തവ സമയത്ത് സുരക്ഷിതവും ഗുണമേന്മയുള്ളതുമായ ആരോഗ്യ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാകേണ്ടതും പെണ്‍കുട്ടികളുടെ അവകാശമാണെന്ന് കോടതി വ്യക്തമാക്കി.
പെണ്‍കുട്ടികളുടെ ആര്‍ത്തവാരോഗ്യവുമായി ബന്ധപ്പെട്ട കേന്ദ്ര നയത്തെ ചോദ്യം ചെയ്ത ഹര്‍ജി പരിഗണിക്കവെയായിരുന്നു സുപ്രധാന നിരീക്ഷണം. ജസ്റ്റിസുമാരായ ജെ.ബി. പര്‍ദിവാല, ആര്‍. മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
ആര്‍ത്തവ ആരോഗ്യ ഉല്‍പ്പന്നങ്ങളുടെ അപര്യാപ്തമായ ലഭ്യത പെണ്‍കുട്ടികളുടെ അന്തസ്സിനും മാന്യതക്കും വിരുദ്ധമാണെന്ന് കോടതി പറഞ്ഞു. പെണ്‍കുട്ടികള്‍ക്ക് ഉന്നത നിലവാരത്തിലുള്ള ആരോഗ്യ സംരക്ഷണം ഉറപ്പാക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണെന്നും സ്വകാര്യത സംരക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.
ആര്‍ത്തവ ആരോഗ്യ അവകാശങ്ങളെക്കുറിച്ച് പെണ്‍കുട്ടികള്‍ ബോധവതികളാകേണ്ടതുണ്ടെന്നും അധ്യാപകരും രക്ഷിതാക്കളും ഇതിനായി ബോധവല്‍ക്കരിക്കപ്പെടണമെന്നും കോടതി ചൂണ്ടിക്കാട്ടി. ആര്‍ത്തവകാലത്തെ കുറവുകളും അവഗണനകളും മൂലം പെണ്‍കുട്ടികള്‍ ദുരിതത്തിലാകരുതെന്നും സുപ്രീംകോടതി വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
