ന്യൂഡല്‍ഹി: ഇന്ത്യയില്‍ മറ്റൊരു ഭീകരാക്രമണത്തിന് പാക് ഭീകരസംഘടന ജെയ്ഷെ മുഹമ്മദ് തയ്യാറെടുക്കുന്നതായി രഹസ്യാന്വേഷണ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയ്ക്കെതിരെ ആക്രമണം നടത്താന്‍ ജെയ്ഷെ മുഹമ്മദ് ഒരു 'ഫിദായീന്‍' അഥവാ ചാവേര്‍ സംഘത്തെ തയ്യാറാക്കുകയും അതിനായി പണം സമാഹരിക്കുകയും ചെയ്യുന്നതായാണ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
പണം സമാഹരിക്കാന്‍ 'സാദാപേ' എന്ന പാക് ആപ്ലിക്കേഷന്‍ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ മാര്‍ഗങ്ങളിലൂടെ ഭീകരസംഘടന നേതാക്കള്‍ നിര്‍ദേശം നല്‍കിയിരുന്നതായാണ് വിവരം. സ്ത്രീകളുടെ നേതൃത്വത്തില്‍ ഒരു ആക്രമണം നടത്താന്‍ പദ്ധതിയിടുന്നുണ്ടാകാമെന്നും വൃത്തങ്ങള്‍ സൂചന നല്‍കുന്നു.
ജെയ്ഷെ മുഹമ്മദിന് 'ജമാതുല്‍-മുമിനാത്' എന്ന പേരില്‍ ഒരു വനിതാ വിഭാഗം നിലവിലുണ്ട്. പഹല്‍ഗാം ആക്രമണത്തിന് ഇന്ത്യ നല്‍കിയ സൈനിക മറുപടിയായ 'ഓപ്പറേഷന്‍ സിന്ദൂര്‍' ബഹാവല്‍പുരിലെ ജെയ്ഷെ മുഹമ്മദ് ക്യാമ്പുകള്‍ നശിപ്പിച്ചതിന് പിന്നാലെയാണ് ഈ യൂണിറ്റ് സ്ഥാപിച്ചത്. മസൂദ് അസ്ഹറിന്റെ സഹോദരി സാദിയയാണ് യൂണിറ്റിന് നേതൃത്വം നല്‍കുന്നത്. റെഡ് ഫോര്‍ട്ട് സ്‌ഫോടനത്തിലെ പ്രധാന പ്രതികളിലൊരാളായ, ഡോ. ഷാഹിന സയീദ് ഈ യൂണിറ്റിലെ അംഗമാണെന്ന് റിപ്പോര്‍ട്ടുണ്ട്. 'മാഡം സര്‍ജന്‍' എന്ന കോഡ് നാമത്തില്‍ അറിയപ്പെട്ടിരുന്ന ഇവര്‍, ആക്രമണത്തിന് സാമ്പത്തിക സഹായം നല്‍കിയതിന് പിന്നില്‍ പ്രവര്‍ത്തിച്ചതായും കരുതപ്പെടുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
