ലഹോർ: ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ ഇന്ത്യ നടത്തിയ ബഹാവൽപൂർ ആക്രമണത്തിൽ ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസറിന്റെ കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടതായി സമ്മതിച്ചു ഭീകര സംഘടന. വൈറലായ ഒരു വീഡിയോയിൽ ആണ് ജെയ്‌ഷ് കമാൻഡർ മസൂദ് ഇല്യാസ് കശ്മീരി സുരക്ഷാ ഉദ്യോഗസ്ഥർക്കൊപ്പം സംസാരിക്കുന്നത്.
ആ സംഭാഷണത്തിൽ ഭീകര സംഘടനയ്ക്കുണ്ടായ നഷ്ടങ്ങൾ കശ്മീരി തുറന്നു സമ്മതിച്ചു. മെയ് ഏഴിന് ബഹാവൽപൂരിലെ ജമിയ മസ്ജിദ് സുബ്ഹാൻ അല്ലാഹ് എന്ന ജെയ്‌ഷ് ആസ്ഥാനത്ത് ഇന്ത്യ നടത്തിയ ആക്രമണത്തിൽ അസറിന്റെ കുടുംബം 'ചിതറിപ്പോയി' എന്നാണ് കശ്മീരി പറഞ്ഞത്.
ഏപ്രിൽ 22ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് പ്രതികാരമായാണ് ഈ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത്. പാകിസ്ഥാനിലെ 12-ാമത്തെ വലിയ നഗരമായ ബഹാവൽപൂരിലെ ആക്രമണത്തിൽ അസറിന്റെ 10 ബന്ധുക്കൾ കൊല്ലപ്പെട്ടു. ഇതിൽ സഹോദരി, സഹോദരിയുടെ ഭർത്താവ്, മരുമകൻ, മരുമകൾ, അടുത്ത കുടുംബാംഗങ്ങൾ എന്നിവരും ഉൾപ്പെടുന്നു. പുലർച്ചെ നടന്ന ആക്രമണത്തിൽ അസറിന്റെ നാല് സഹായികളും കൊല്ലപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്