ന്യൂഡെല്‍ഹി: മദ്യനയ അഴിമതി കേസില്‍ ജയിലില്‍ കഴിയുന്ന ആം ആദ്മി പാര്‍ട്ടി (എഎപി) നേതാവ് മനീഷ് സിസോദിയക്ക് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ഫെബ്രുവരി 12 മുതല്‍ 16 വരെ ലഖ്നൗവില്‍ നടക്കുന്ന മരുമകളുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് സിസോദിയ ഇടക്കാല ജാമ്യം തേടിയത്. ഫെബ്രുവരി 13 മുതല്‍ 15 വരെ പ്രത്യേക ജഡ്ജി എംകെ നാഗ്പാല്‍ സിസോദിയയ്ക്ക് ഇളവ് അനുവദിച്ചു.
സിബിഐയും ഇഡിയും അന്വേഷിക്കുന്ന അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ കേസുകളില്‍ പ്രതിയാണ് മുന്‍ ഡെല്‍ഹി ഉപമുഖ്യമന്ത്രിയായ സിസോദിയ. അദ്ദേഹത്തിന് ജാമ്യം നല്‍കുന്നതിനെ സിബിഐയുടെ അഭിഭാഷകന്‍ എതിര്‍ത്തിരുന്നു. അദ്ദേഹം 'ഉയര്‍ന്നതും ശക്തവുമായ' പദവി വഹിച്ചിരുന്ന ഉന്നത സ്വാധീനമുള്ള വ്യക്തിയാണെന്നും തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും സിബിഐ ആരോപിച്ചു.
വിവാഹത്തില്‍ പങ്കെടുക്കാന്‍ ഒരു ദിവസം മാത്രമേ അനുവദിക്കാവൂയെന്നും സിബിഐ ആവശ്യമുന്നയിച്ചു. വിവാഹത്തിന് പോകുമ്പോള്‍ തന്റെയൊപ്പം പൊലീസുകാരെ അയക്കുന്നത് അപമാനകരമാവുമെന്നും ഇപ്രകാരം ചെയ്യരുതെന്നും സിസോദിയ കോടതിയില്‍ ആവശ്യപ്പെട്ടു.
ഡെല്‍ഹി എക്സൈസ് നയം 2021-22 രൂപീകരിക്കുന്നതിലും നടപ്പാക്കിയതിലും അഴിമതി ആരോപിച്ച് 2023 ഫെബ്രുവരി 26 നാണ് മുന്‍ ഉപമുഖ്യമന്ത്രിയെ സിബിഐ അറസ്റ്റ് ചെയ്തത്. പിന്നീട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) മാര്‍ച്ച് 9 ന് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ തിഹാര്‍ ജയിലില്‍ നിന്ന് സിസോദിയയെ അറസ്റ്റ് ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്