ലക്‌നൗ : ഗായികയും നടിയുമായ മല്ലിക രജ്‌പുതിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതായി റിപ്പോർട്ട്. 35 വയസായിരുന്നു.
കുടുംബാംഗങ്ങള്‍ ഉറങ്ങുന്ന സമയത്തായിരുന്നു സംഭവമെന്നും എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും ആണ് മല്ലികയുടെ അമ്മ സുമിത്ര സിംഗ് പറയുന്നത്. കോട്‌വാലി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
അതേസമയം ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂവെന്നും പൊലീസ് പറയുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്