ചെന്നൈ: ഒരു ചെറുനാരങ്ങയ്ക്ക് വില എത്ര ഉണ്ടാവും എന്ന് നമുക്ക് അറിയാം.. കൂടിപ്പോയാൽ 5 മുതൽ 7 വരെ അല്ലേ? എന്നാൽ ഇവിടെ ഒരു ചെറുനാരങ്ങയുടെ വില 35,000 രൂപയാണ്. ഞെട്ടണ്ട, സംഭവത്തിന് പിന്നിൽ ഒരു കാരണം ഉണ്ട്.
തമിഴ്‌നാട്ടിലെ ഒരു ക്ഷേത്രത്തില്‍ ആണ് ലേലത്തില്‍ ഒരൊറ്റ ചെറുനാരങ്ങ 35,000 രൂപയ്ക്ക് വിറ്റ് പോയത്. വിശ്വാസികള്‍ കാണിക്കയായി നല്‍കിയ വസ്തുക്കളുടെ ലേലത്തിലായിരുന്നു വൻ തുക നല്‍കി ഒരാള്‍ നാരങ്ങ സ്വന്തമാക്കിയത്.
ഈറോഡില്‍നിന്ന് 35 കി.മീറ്റർ ദൂരത്തുള്ള ശിവഗിരിയിലെ പഴപൂസയ്യൻ ക്ഷേത്രത്തിലാണു സംഭവം ഉണ്ടായത്. ശിവരാത്രി ദിനത്തില്‍ കാണിക്കയും സംഭാവനയുമായി ലഭിച്ച സാധനങ്ങള്‍ കഴിഞ്ഞ ദിവസമാണ് ക്ഷേത്രം ഭാരവാഹികള്‍ ലേലത്തില്‍ വച്ചത്. ഇതിലാണ് ഒരൊറ്റ ചെറുനാരങ്ങ വാങ്ങാൻ വിശ്വാസികളുടെ 'മത്സരം' ഉണ്ടായത്.
15 പേരാണ് നാരങ്ങ സ്വന്തമാക്കാനായി ലേലത്തില്‍ പങ്കെടുത്തത്. ഒടുവില്‍ 35,000 രൂപ വിലപറഞ്ഞ് ഈറോഡ് സ്വദേശി ഇതു സ്വന്തമാക്കുകയായിരുന്നു. ക്ഷേത്രത്തിലെ ദേവതയ്ക്കു മുന്നില്‍ പ്രത്യേക പൂജയും പ്രാർഥനയും നടത്തിയ ശേഷമാണ് നാരങ്ങ ലേലം വിളിച്ചയാള്‍ക്കു കൈമാറിയത്. നൂറുകണക്കിനുപേർ ലേലത്തില്‍ പങ്കെടുക്കാനായി ഇവിടെ എത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്