ഡൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരായ ആക്രമണത്തിൽ തനിക്ക് യാതൊരു കുറ്റബോധവുമില്ലെന്ന് അഭിഭാഷകൻ രാകേഷ് കിഷോർ. തനിക്ക് ശരിയെന്ന് തോന്നുന്നത് താൻ ചെയ്തുവെന്നും ദൈവമാണ് പ്രചോദനം എന്നുമാണ് രാകേഷ് കിഷോറിന്റെ പ്രതികരണം.
ഏത് പ്രത്യാഘാതങ്ങളും നേരിടാൻ താൻ തയ്യാറാണെന്ന് രാകേഷ് കിഷോർ പറഞ്ഞു. പ്രധാനമന്ത്രി ഉൾപ്പെടെയുള്ള നേതാക്കൾ ചീഫ് ജസ്റ്റിസിനെ പിന്തുണച്ച് രംഗത്തെത്തിയ സമയത്താണ് അഭിഭാഷകന്റെ പ്രതികരണം.
Alsoread: 'അത് വിട്ടു കളയൂ, ഇതൊന്നും എന്റെ ശ്രദ്ധ തിരിക്കുന്നില്ല': ഷൂ എറിഞ്ഞ സംഭവത്തിൽ ചീഫ് ജസ്റ്റിസ് ഗവായ്
ഇന്നലെ രാവിലെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി ആർ ഗവായിയുടെ ബെഞ്ച് ചേർന്ന സമയത്താണ് കോടതി മുറിക്കുള്ളിൽ നാടകീയ രംഗങ്ങൾ നടന്നത്. അഭിഭാഷകർ കേസ് പരാമർശിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് ബി ആർ ഗവായിക്കുനേരെ ഷൂ എറിയാൻ ശ്രമിച്ചത്.
സനാതന ധർമ്മത്തെ അപമാനിക്കുന്നത് സഹിക്കാൻ ആകില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു അഭിഭാഷകൻ രാകേഷ് കിഷോറിന്റെ അതിക്രമം. കൃത്യസമയത്ത് സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ തടഞ്ഞു, പിന്നീട് പൊലീസിന് കൈമാറി. കോടതി നടപടികൾ തുടർന്ന ചീഫ് ജസ്റ്റിസ് ഇതൊന്നും തന്നെ ബാധിക്കില്ലെന്ന് പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്