കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ തിരിച്ചെത്തും; മല്ലികാർജുൻ ഖാർഗെ

APRIL 30, 2026, 5:09 AM

കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ തിരിച്ചെത്തും എന്ന് മല്ലികാർജുൻ ഖാർഗെ. മികച്ച വിജയം നേടും. തമിഴ്നാട്ടിൽ ഭരണത്തുടർച്ച ഉണ്ടാകും. ആസാമിലെ എക്സിറ്റ്പോൾ ഫലങ്ങളെ തള്ളിക്കളയുന്നു.

മികച്ച വിജയം നേടുമെന്ന് ആത്മവിശ്വാസമുണ്ട്. പുതുച്ചേരിയിലും കോൺഗ്രസ് സഖ്യം അധികാരത്തിൽ തിരിച്ചെത്തും എന്നും മല്ലികാർജുൻ ഖാർഗെ വ്യക്തമാക്കി.

കർണാടകയിലെ അധികാര കൈമാറ്റവുമായി ബന്ധപ്പെട്ട വിഷയം നിലവിൽ ചർച്ചകളിൽ ഇല്ലെന്ന് മല്ലികാർജുൻ ഖാർഗെ പറഞ്ഞു. കർണാടകയിൽ നിലവിൽ ഒരു മുഖ്യമന്ത്രിയുണ്ട്.

vachakam
vachakam
vachakam

ചർച്ച ചെയ്യേണ്ട സാഹചര്യം വന്നാൽ അപ്പോൾ നോക്കാമെന്നും ഖർ​ഗെ പറഞ്ഞു. അത്തരം വിഷയമുയർന്നാൽ രാഹുലും സോണിയയും താനും ചേർന്ന് തീരുമാനമെടുക്കും. അന്തിമ തീരുമാനമെടുക്കുക സോണിയ ഗാന്ധി എന്നും ഖാർഗെ കൂട്ടിച്ചേർത്തു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam