ഹേമന്ത് സോറന്‍ ബിജെപിയിലേക്ക് എന്ന വാർത്ത തള്ളി കെ സി വേണുഗോപാൽ

DECEMBER 3, 2025, 8:03 PM

തിരുവനന്തപുരം: ഹേമന്ത് സോറന്‍ ബിജെപിയിലേക്ക് എന്ന വാര്‍ത്തയില്‍ പ്രതികരിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാല്‍. 

രാഷ്ട്രീയ അരക്ഷിതാവസ്ഥയുടെ അടയാളങ്ങളാണ് കാണുന്നത്. ഇത്തരം വിലകുറഞ്ഞ പ്രചരണം സഖ്യത്തെ ബാധിക്കില്ല. ജനങ്ങള്‍ ഞങ്ങളില്‍ അര്‍പ്പിച്ച വിശ്വാസത്തെ അവര്‍ക്ക് ഒരിക്കലും ദുര്‍ബലപ്പെടുത്താന്‍ കഴിയില്ല.' കെ സി വേണുഗോപാല്‍ എക്‌സില്‍ കുറിച്ചു.

ഹേമന്ത് സോറനുമായി സംസാരിച്ചുവെന്നും അദ്ദേഹവുമായി ബന്ധപ്പെട്ട് പുറത്തുവന്നത് കിംവദന്തികളാണെന്നും കെ സി വേണുഗോപാല്‍ വ്യക്തമാക്കി.

vachakam
vachakam
vachakam

 ഹേമന്ത് സോറനും ഭാര്യ കല്‍പന സോറനും ബിജെപി നേതൃത്വവുമായി ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റുവിഭജന തര്‍ക്കങ്ങള്‍ക്ക് പിന്നാലെ ഹേമന്ത് സോറന്‍ പാര്‍ട്ടി വിടുന്നു എന്നായിരുന്നു വിവരം.

എന്നാല്‍ ഈ വാര്‍ത്തകളെല്ലാം തള്ളിക്കൊണ്ടാണ് കെ സി വേണുഗോപാല്‍ രംഗത്തെത്തിയത്. നിലവില്‍ ഇന്‍ഡ്യാ സഖ്യത്തിലെ കക്ഷിയാണ് ജെഎംഎം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam