ചെന്നൈ: കരൂർ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി തമിഴ്നാട് ചേംബർ ഓഫ് കൊമേഴ്സിൻ്റെ നേതൃത്വത്തിൽ നാളെ ഹർത്താൽ. കരൂരിലെ തിക്കിലും തിരക്കിലും പെട്ട് ഇതുവരെ 40 പേർ മരിച്ചതായി കരൂർ കളക്ടർ എം. തങ്കവേൽ അറിയിച്ചു. മരിച്ചവർക്ക് 10 ലക്ഷം രൂപയും ചികിത്സയിൽ കഴിയുന്നവർക്ക് ഒരു ലക്ഷം രൂപയും നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
ആശുപത്രിയിൽ ഒരു ഹെൽപ്പ് ഡെസ്ക് തുറന്നിട്ടുണ്ട്. കൂടുതൽ മരണങ്ങൾ തടയാൻ തമിഴ്‌നാട് സർക്കാർ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാ കളക്ടർ എം. തങ്കവേൽ പറഞ്ഞു.
അതേസമയം തമിഴ്നാട്ടിലെ കരൂരിൽ നാൽപത് പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം ആരംഭിച്ചു. കരൂരിലെ വേലുച്ചാമിപുരത്ത് ശനിയാഴ്ച യോഗം നടന്ന സ്ഥലം ജസ്റ്റിസ് അരുണ ജഗദീശൻ സന്ദർശിച്ചു.
"പോരായ്മകൾ പരിഹരിക്കുന്നതിനാണ് കമീഷൻ രൂപീകരിച്ചിരിക്കുന്നത്. ഭാവിയിൽ ഇതുപോലുള്ള അപകടങ്ങൾ ആവർത്തിക്കരുത്. ആവശ്യമായ പരിഹാര നടപടികൾ സ്വീകരിക്കും."- ജസ്റ്റിസ് അരുണ ജഗദീശൻ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്