കർണാടകയ്ക്ക് പുതിയ മുഖ്യമന്ത്രി; ഡി.കെ. ശിവകുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

JUNE 3, 2026, 5:52 AM

ബെംഗളൂരു: കർണാടകയുടെ പുതിയ മുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ താവർ ചന്ദ് ഗെലോട്ട് സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രിക്കൊപ്പം പുതിയ മന്ത്രിസഭയിലെ അംഗങ്ങളും ചുമതലയേറ്റു.

ഭരണഘടനയുടെ ചെറുപതിപ്പ് കൈയിൽ ഉയർത്തിപ്പിടിച്ചായിരുന്നു ഡി.കെ. ശിവകുമാറിന്റെ സത്യപ്രതിജ്ഞ. ദീർഘകാല രാഷ്ട്രീയ പ്രവർത്തനവും സംഘടനാ മികവും കൊണ്ട് ദേശീയ തലത്തിൽ ശ്രദ്ധ നേടിയ നേതാവായ ശിവകുമാർ ഇനി സംസ്ഥാനത്തിന്റെ ഭരണച്ചുമതല ഏറ്റെടുക്കുകയാണ്.

സത്യപ്രതിജ്ഞാ ചടങ്ങിൽ കോൺഗ്രസിന്റെ ദേശീയ നേതൃത്വമൊന്നാകെ പങ്കെടുത്തു. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ സന്നിഹിതരായി.

vachakam
vachakam
vachakam

വിവിധ സംസ്ഥാനങ്ങളിലെ കോൺഗ്രസ് നേതാക്കളും ചടങ്ങിൽ പങ്കെടുത്തു. കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി എന്നിവരും ചടങ്ങിന്റെ ഭാഗമായിരുന്നു.

കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസും മറ്റ് ഉന്നത ഉദ്യോഗസ്ഥരും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു. പുതിയ സർക്കാരിന്റെ രൂപീകരണത്തോടെ സംസ്ഥാനത്തിന്റെ വികസന പദ്ധതികൾക്കും ഭരണപരമായ തീരുമാനങ്ങൾക്കും പുതിയ ദിശ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് നേതൃത്വം.

ദക്ഷിണേന്ത്യൻ രാഷ്ട്രീയത്തിലെ നിർണായക നേതാക്കളിൽ ഒരാളായി വിലയിരുത്തപ്പെടുന്ന ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാരിന്റെ പ്രവർത്തനങ്ങൾ ദേശീയ രാഷ്ട്രീയത്തിലും ശ്രദ്ധ നേടുമെന്നാണ് വിലയിരുത്തൽ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam