മാണ്ഡ്യ: കർണാടകയില്‍ സ്ത്രീയെയും കൊച്ചുമകളെയും കൊന്ന് ശരീരഭാഗങ്ങള്‍ പുഴയില്‍ തള്ളിയ നിലയില്‍. ചിക്കമംഗലൂരു സ്വദേശിയായ ജയമ്മ(46)യുടേയും രണ്ടര വയസുള്ള കൊച്ചുമകള്‍ റിഷികയുടേയും മൃതദേഹങ്ങളാണ് നദിയില്‍ കണ്ടെത്തിയത്. ഇവരെ കാണാതായതിനെ തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകിയിരുന്നു.
മാണ്ഡ്യയില്‍ വായ്പ കൊടുത്തയാളില്‍ നിന്ന് പണം തിരിച്ചുവാങ്ങാനായി മാർച്ച് 12ന് കൊച്ചുമകളുമായി വീട്ടില്‍ നിന്ന് പോയതാണ് ജയമ്മ എന്നാണ് പുറത്തു വരുന്ന വിവരം. എന്നാല്‍ മാർച്ച് 18 ആയിട്ടും തിരിച്ചെത്താതിനെ തുടർന്ന് കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
അതേസമയം പണവും കൊണ്ടേ തിരിച്ചു വരൂ എന്ന് പറഞ്ഞായിരുന്നു ജയമ്മ വീടുവിട്ടിറങ്ങിയത്. ജയമ്മയുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയതിനെ തുടർന്നാണ് മകൻ പ്രവീണ്‍ പൊലീസില്‍ പരാതി നല്‍കിയത്. കാണാതായതിനു പിന്നാലെ പ്രവീണിന്‍റെ ഫോണിലേക്ക് അജ്ഞാതന്‍റെ കോള്‍ വന്നിരുന്നു. അമ്മയെയും മകളെയും കൊന്ന് ബാഗിലാക്കി നദിക്കരയില്‍ ഉപേക്ഷിച്ചതായി ആണ് അജ്ഞാതൻ അറിയിച്ചത്.
തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് പൊലീസ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ബെല്ലൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതികള്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചു എന്നാണ് പുറത്തു വരുന്ന വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്