സ്‌ക്രീൻ ടൈം ഒരു മണിക്കൂർ മാത്രം! കുട്ടികൾക്ക് ഡിജിറ്റൽ ഡീറ്റോക്‌സ്' നയവുമായി കർണാടക സർക്കാർ

MARCH 23, 2026, 11:13 PM

ബെംഗളൂരു: കുട്ടികൾക്കിടയിൽ വർദ്ധിച്ചുവരുന്ന സ്ക്രീൻ ഉപയോഗവും അതുണ്ടാക്കുന്ന മാനസികാരോഗ്യ പ്രശ്നങ്ങളും പരിഹരിക്കാൻ ലക്ഷ്യമിട്ട് നിർണ്ണായക ഡിജിറ്റൽ നയവുമായി കർണാടക സർക്കാർ. 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് പൂർണ്ണ നിരോധനം ഏർപ്പെടുത്തിക്കൊണ്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപനം നടത്തി. ഇത്തരമൊരു കർശന നടപടി സ്വീകരിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാണ് കർണാടക.

വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവരെ ഒരുപോലെ ഉൾപ്പെടുത്തിക്കൊണ്ടുള്ളതാണ് സർക്കാരിന്റെ പുതിയ ഡിജിറ്റൽ വെൽനസ് നയം. പ്രധാന നിർദ്ദേശങ്ങൾ ഇവയാണ്:

കുട്ടികളുടെ വിനോദപരമായ സ്ക്രീൻ ഉപയോഗം പ്രതിദിനം ഒരു മണിക്കൂറായി പരിമിതപ്പെടുത്താൻ നയം ശുപാർശ ചെയ്യുന്നു.ഓരോ സ്കൂളിലും ഡിജിറ്റൽ വെൽനസ് കമ്മിറ്റികൾ രൂപീകരിക്കും.

vachakam
vachakam
vachakam

കുട്ടികളിലെ സാങ്കേതിക അടിമത്തത്തിന്റെ ലക്ഷണങ്ങൾ മുൻകൂട്ടി തിരിച്ചറിഞ്ഞ് കൗൺസിലിംഗ് നൽകുകയാണ് ഇവയുടെ ലക്ഷ്യം.ഡിജിറ്റൽ സാക്ഷരതയും ഓൺലൈൻ സുരക്ഷയും സ്കൂൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കും.

കുട്ടികൾ അമിതമായി ഇന്റർനെറ്റ് ഉപയോഗിക്കുന്നത് കണ്ടെത്താൻ അധ്യാപകർക്ക് പ്രത്യേക പരിശീലനം നൽകും. വീടുകളിൽ കൃത്യമായ ഡിജിറ്റൽ ദിനചര്യകൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ രക്ഷിതാക്കൾക്കും മാർഗ്ഗനിർദ്ദേശം നൽകും. കൂടാതെ, 'ടെക് ഫ്രീ' സമയങ്ങൾ ഏർപ്പെടുത്താനും ഔട്ട്‌ഡോർ കളികൾ പ്രോത്സാഹിപ്പിക്കാനും നയം നിർദ്ദേശിക്കുന്നുണ്ട്.

സൈബർ ഭീഷണി (Cyber Bullying), ഓൺലൈൻ ചൂഷണം എന്നിവ തടയാൻ മാനസികാരോഗ്യ വിദഗ്ധരുടെയും സൈബർ ക്രൈം വിഭാഗത്തിന്റെയും സഹായത്തോടെ വിപുലമായ നിരീക്ഷണ സംവിധാനങ്ങൾ ഒരുക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ആന്ധ്രാപ്രദേശ്, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളും സമാനമായ നിയന്ത്രണങ്ങളെക്കുറിച്ച് ആലോചിക്കുന്നുണ്ടെങ്കിലും കർണാടകയാണ് ഇത് ഔദ്യോഗികമായി നടപ്പിലാക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam