ജാതി സർവേ: കർണാടകയിൽ സ്‌കൂളുകൾക്ക് ഒക്ടോബർ 18വരെ അവധി

OCTOBER 7, 2025, 9:15 AM

ബംഗളൂരു: ജാതി സര്‍വേ പൂർത്തിയാക്കുന്നതിനായി കർണാടകയിലെ സർക്കാർ, എയ്ഡഡ് സ്‌കൂളുകൾക്ക് ഒക്ടോബർ 8 മുതൽ 18 വരെ അവധി പ്രഖ്യാപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ.

ജാതി സർവേ പൂർത്തിയാക്കാൻ അധ്യാപക സംഘടന 10 ദിവസത്തെ സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണ് അവധി നൽകാൻ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

കർണാടക സംസ്ഥാന സാമൂഹിക, വിദ്യാഭ്യാസ വികസന കമ്മീഷൻ നടത്തുന്ന സർവേയുടെ പുരോഗതി വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറും ചൊവ്വാഴ്ച വിധാൻ സൗധയിൽ അവലോകന യോഗം ചേർന്നു. ഇതേത്തുടർന്നാണ് അവധി പ്രഖ്യാപിച്ചത്.

vachakam
vachakam
vachakam

ഒക്ടോബർ 12 ന് രണ്ടാം പിയുസി മിഡ് ടേം പരീക്ഷകൾ ആരംഭിക്കുന്നതിനാൽ, പിയു അധ്യാപകരെ സർവേ ഡ്യൂട്ടികളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam