വിവാഹ ദിവസം ബ്യൂട്ടി പാര്‍ലറില്‍ നിന്ന് കാമുകനൊപ്പം വധു ഒളിച്ചോടിയതായി റിപ്പോർട്ട്. തുടർന്ന് മണ്ഡപത്തിൽ കാത്തിരുന്ന വരാനും കൂട്ടരും വിവരം അറിഞ്ഞു വീട്ടിലേക്ക് മടങ്ങി. സംഭവത്തില്‍ വധുവിന്റെ അച്ഛന്‍ പൊലീസില്‍ പരാതി നല്‍കി എന്നാണ് പുറത്തു വരുന്ന വിവരം.
ഉത്തര്‍പ്രദേശിലെ കാന്‍പൂരിലാണ് സംഭവം ഉണ്ടായത് . വിവാഹ വേദിയിലേക്ക് പോകുന്നതിന് മുന്‍പ് ഒരുങ്ങാനായാണ് വധു സുഹൃത്തിനൊപ്പം ബ്യൂട്ടി പാര്‍ലറില്‍ കയറിയത്. വിവാഹ വസ്ത്രം ധരിച്ച് ബ്യൂട്ടി പാര്‍ലറില്‍ നിന്ന് പുറത്തിറങ്ങിയ വധു കാമുകനൊപ്പം ഒളിച്ചോടി എന്നാണ് പരാതിയില്‍ വ്യക്തമാക്കുന്നത്. പെൺകുട്ടിയെ കാണാതായപ്പോൾ വീട്ടുകാര്‍ അന്വേഷിച്ചപ്പോള്‍ ബ്യൂട്ടി പാര്‍ലറില്‍ നിന്ന് വധു വീട്ടിലേക്ക് തിരിച്ചെത്തിയിട്ടില്ല എന്ന് മനസിലാവുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വധു കാമുകനൊപ്പം വധു ഒളിച്ചോടിയതായി അറിഞ്ഞത്. ഇതിന് പിന്നാലെ വരന്റെ വീട്ടുകാരെ പെൺകുട്ടിയുടെ വീട്ടുകാർ വിവരം അറിയിക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്