മുംബൈ: കവിയും ഗാനരചയിതാവുമായ ജാവേദ് അക്തർ നൽകിയ മാനനഷ്ടക്കേസിൽ സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കങ്കണ റണാവത്ത് നൽകിയ ഹർജി ബോംബെ ഹൈക്കോടതി തള്ളി.
കേസിൻ്റെ വിചാരണ ആരംഭിച്ചെന്നും ഈ സമയം നൽകിയ ഹർജി അംഗീകരിക്കാനാകില്ലെന്നും ജസ്റ്റിസ് പ്രകാശ് ഡി നായിക് പറഞ്ഞു.
വിചാരണ നടപടിക്രമങ്ങള്‍ വൈകിപ്പിക്കാന്‍ നടി ബോധപൂര്‍വം ശ്രമിക്കുകയാണെന്ന് ജാവേദ് അക്തര്‍ പറഞ്ഞു. ബോളിവുഡില്‍ പലരെയും ആത്മഹത്യയിലേക്കു നയിക്കുന്ന സംഘത്തിന്റെ ഭാഗമാണ് ജാവേദ് അക്തറെന്ന കങ്കണയുടെ പരാമര്‍ശത്തിനെതിരെയാണ് അദ്ദേഹം കോടതിയെ സമീപിച്ചത്. കേസെടുത്തതോടെ നടിയും പരാതി നല്‍കിയിരുന്നു.
ഈ ഘട്ടത്തില്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ട ഇളവ് അനുവദിക്കാനാവില്ല. നേരത്തെ രണ്ട് കേസുകളും ക്രോസ് കേസുകളാണെന്ന് ഹര്‍ജിക്കാരി (കങ്കണ) വാദിച്ചിരുന്നില്ല.
അക്തര്‍ റണൗത്തിനെതിരെ നല്‍കിയ മാനനഷ്ടക്കേസ് അന്ധേരിയിലെ കോടതിയില്‍ നടന്നു കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ അക്തറിനെതിരായ കങ്കണയുടെ പരാതി സെഷന്‍സ് കോടതി സ്‌റ്റേ ചെയ്യുകയാണെന്നാണ് കോടതി വ്യക്തമാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്