കൊൽക്കത്ത: കൊൽക്കത്ത ഹൈക്കോടതി ജഡ്ജി സ്ഥാനത്ത് നിന്ന് രാജിവെച്ച ജസ്റ്റിസ് അഭിജിത് ഗംഗോപാധ്യായ ബിജെപിയിൽ ചേരും.
രാജ്യത്ത് ഇതാദ്യമായാണ് ഒരു സിറ്റിങ് ജഡ്ജി രാജിവച്ച് സജീവ രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച അഭിജിത് ഗംഗോപാധ്യായ, മോദിയെ കഠിനാധ്വാനി എന്നാണ് വിശേഷിപ്പിച്ചത്.
കഴിഞ്ഞ ദിവസം ഒരു ബംഗാളി ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സ്ഥാനം രാജിവെച്ച് താന്‍ രാഷ്ട്രീയത്തിലിറങ്ങാനും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും സാധ്യതയുണ്ടെന്ന് അഭിജിത് ഗംഗോപാധ്യായ സൂചന നല്‍കിയത്.
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന ചോദ്യത്തിന് പാര്‍ട്ടിയാണ് ഇക്കാര്യം തീരുമാനിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ബിജെപി ടിക്കറ്റില്‍ ബംഗാളിലെ താംലുക്ക് ലോക്സഭ മണ്ഡലത്തില്‍ നിന്ന് അഭിജിത് ഗംഗോപാധ്യായ ജനവിധി തേടുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്