ദില്ലി: ബീഹാർ തെരഞ്ഞെടുപ്പിൽ നേരിട്ട തോൽവിയുടെ മുഴുവൻ ഉത്തരവാദിത്തവും താൻ ഏറ്റെടുക്കുന്നതായി ജൻസുരാജ് പാർട്ടി സ്ഥാപകനും രാഷ്ട്രീയ തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോർ.
ജനങ്ങളുടെ വിശ്വാസം നേടാൻ കഴിയാതെ പോയത് വലിയ പരാജയമാണ്. തോൽവിയുടെ മുഴുവൻ ഉത്തരവാദിത്തവും ഏറ്റെടുക്കുന്നെന്നും ഇത് തന്റെ പരാജയമാണെന്നും പ്രശാന്ത് കിഷോർ പറഞ്ഞു.
ബിഹാറിൽ ആത്മാർത്ഥമായ ശ്രമം നടത്തിയിട്ടും ജൻ സുരാജ് പാർട്ടി പരാജയപ്പെട്ടു. തിരിച്ചടി അംഗീകരിക്കുന്നു.
മാപ്പ് ചോദിക്കുന്നു. ഗാന്ധി ആശ്രമത്തിൽ മൗനവ്രതത്തിന് പോകുകയാണ്. ഒരു ദിവസം ഉപവാസമെടുക്കും. വോട്ട് കിട്ടാത്തത് പരാജയം തന്നെയാണ്. ആത്മപരിശോധന നടത്തും. ജാതി കാർഡിന് അപ്പുറം വിഷയങ്ങൾ ഉന്നയിക്കാൻ ഇരു മുന്നണികളെയും പ്രേരിപ്പിച്ചു.
പതിനായിരം രൂപക്ക് ജനം വോട്ട് വിറ്റെന്ന് കരുതുന്നില്ല. നിയമസഭയിൽ ഉണ്ടാകില്ല. പക്ഷേ ജനങ്ങൾക്കൊപ്പമുണ്ടാകും. ജനങ്ങൾക്കായി ജൻസുരാജിൻ്റെ വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്നും ബിഹാർ രാഷ്‌ട്രീയത്തിൽ തിരുത്തൽ ശക്തിയാകുമെന്നും പ്രശാന്ത് കിഷോർ മാധ്യമങ്ങളോട് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
