ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക്കിന്റെ വസതിയിൽ സിബിഐ റെയ്ഡ്

FEBRUARY 22, 2024, 12:37 PM

ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക്കിന്റെ വസതിയിൽ സിബിഐ റെയ്ഡ്. കിരു ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതിക്കേസിലാണ് അന്വേഷണം നടക്കുന്നത് എന്നാണ് പുറത്തു വരുന്ന വിവരം. മാലിക്കിൻ്റെ ഡൽഹിയിലെ വീടുൾപ്പെടെ 30 സ്ഥലങ്ങളിൽ അന്വേഷണ ഏജൻസി പരിശോധന നടത്തുന്നുണ്ടെന്നാണ് പുറത്തു വരുന്ന വിവരം.

2,200 കോടി രൂപയുടെ കിരു ജലവൈദ്യുത പദ്ധതിയുടെ സിവിൽ വർക്കുകൾ അനുവദിച്ചതിൽ അഴിമതി നടത്തിയെന്നാണ് കേസ്. ചെനാബ് വാലി പവർ പ്രോജക്ട്‌സ് പ്രൈവറ്റ് ലിമിറ്റഡിനാണ് ടെൻഡർ ലഭിച്ചത്. കിരു ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട സിവിൽ വർക്കുകൾ നൽകുമ്പോൾ ഇ-ടെൻഡറിംഗ് സംബന്ധിച്ച മാർഗനിർദേശങ്ങൾ പാലിച്ചില്ലെന്നും ആക്ഷേപമുയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് റെയ്ഡ്.

അതേസമയം 2018 ഓഗസ്റ്റ് 23 നും 2019 ഒക്ടോബർ 30 നും ഇടയിൽ ജമ്മു കശ്മീർ ഗവർണറായിരുന്ന മാലിക്, പദ്ധതിയുമായി ബന്ധപ്പെട്ട ഫയലുകൾ ക്ലിയർ ചെയ്യുന്നതിന് തനിക്ക് 300 കോടി രൂപ കൈക്കൂലി വാഗ്ദാനം ലഭിച്ചിരുന്നെന്ന് ആരോപിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം ഡൽഹിയിലും ജമ്മു കശ്മീരിലുമായി എട്ടോളം സ്ഥലങ്ങളിൽ സിബിഐ പരിശോധന നടത്തിയിരുന്നു. റെയ്ഡിൽ ഡിജിറ്റൽ ഉപകരണങ്ങൾ, കമ്പ്യൂട്ടറുകൾ, രേഖകൾ എന്നിവയും 21 ലക്ഷം രൂപയും കണ്ടെത്തിയതായും റിപ്പോർട്ടുകൾ വന്നിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam