ഡൽഹി : ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ISRO) മേധാവി എസ് സോമനാഥിന് കാൻസർ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ഇന്ത്യയുടെ ആദിത്യ-എൽ1(Aditya-L1 launch) ദൗത്യം ബഹിരാകാശത്തേക്ക് വിക്ഷേപിച്ച ദിവസമാണ് രോഗബാധ സ്ഥിരീകരിച്ചത്.
"ചന്ദ്രയാൻ-3 മിഷൻ വിക്ഷേപണ വേളയിൽ ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു. എന്നിരുന്നാലും, ആ സമയത്ത് എനിക്ക് അത് വ്യക്തമായിരുന്നില്ല. എനിക്ക് അതിനെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരുന്നില്ല. തുടർന്ന് സ്കാനിൽ വളർച്ച ശ്രദ്ധയിൽപ്പെടുകയായിരുന്നുവെന്ന് തർമക് മീഡിയ ഹൗസിന് നൽകിയ അഭിമുഖത്തിൽ സോമനാഥ് വെളിപ്പെടുത്തി.
രോഗനിർണയം എന്നെ മാത്രമല്ല, ഈ വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തിലുടനീളം എന്നോടൊപ്പമുണ്ടായിരുന്ന കുടുംബത്തെയും സഹപ്രവർത്തകരെയും ഞെട്ടിച്ചു. ഇത് കുടുംബത്തിന് ഒരു ഞെട്ടലായിരുന്നു. അദ്ദേഹം പറഞ്ഞു.
ആ സമയത്ത് പൂർണ്ണമായ രോഗശമനത്തെക്കുറിച്ച് എനിക്ക് അറിയില്ലായിരുന്നു. ഞാൻ ഈ പ്രക്രിയയ്ക്ക് വിധേയനായിക്കൊണ്ടിരുന്നു. കേവലം നാല് ദിവസം ആശുപത്രിയിൽ ചെലവഴിച്ച ശേഷം, അഞ്ചാം ദിവസം മുതൽ വേദനയില്ലാതെ തന്നെ ഇസ്രോയിലെ തൻ്റെ ജോലി പുനരാരംഭിച്ചു.
ഞാൻ പതിവായി പരിശോധനകൾക്കും സ്‌കാനിംഗിനും വിധേയനാകാറുണ്ട്. ഇപ്പോൾ ഞാൻ പൂർണ്ണമായും സുഖം പ്രാപിച്ചുകഴിഞ്ഞു, എൻ്റെ ജോലികൾ പുനരാരംഭിച്ചിട്ടുണ്ട്- സോമനാഥ് കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്