മുംബൈ: മനുഷ്യ ബോംബ് ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് കുവൈത്തിൽ നിന്ന് ഹൈദരാബാദിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനം മുംബൈയിലേക്ക് തിരിച്ചുവിട്ടു.
രാവിലെ 7:45 ന് ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം അടിയന്തരമായി ഇറക്കി. ഭീഷണിയെക്കുറിച്ച് അധികൃതർ അന്വേഷണം നടത്തിവരികയാണ്
വിമാനത്തിലെ യാത്രക്കാരുടെ എണ്ണത്തെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ഇൻഡിഗോ എയർലൈൻസിന്റെ ഔദ്യോഗിക പ്രസ്താവനവും പുറത്തുവന്നില്ല.
കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ മീര റോഡ് പ്രദേശത്തെ ഒരു സ്വകാര്യ സ്കൂളിന് ബോംബ് സ്ഫോടന ഭീഷണി ലഭിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
