വിമാനസർവീസ് റദ്ദാക്കിയതിൽ വലഞ്ഞ യാത്രക്കാർക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഇൻഡിഗോ. നഷ്ടപരിഹാരമായി 5000 രൂപ മുതൽ 10000 രൂപവരെ നൽകും.
പുറപ്പെടുന്ന സമയത്തിന് 24 മണിക്കൂറിനുള്ളിൽ വിമാനങ്ങൾ റദ്ദാക്കിയ യാത്രക്കാർക്കാണ് നഷ്ടപരിഹാരം നൽകുക.
പ്രതിസന്ധി ഗുരുതരമായി ബാധിച്ച ഉപഭോക്താക്കൾക്ക് 10,000 രൂപയുടെ യാത്ര വൗച്ചറുകൾ നൽകും. അടുത്ത 12 മാസത്തേക്ക് ഇൻഡിഗോയുടെ ഏത് യാത്രയ്ക്കും ഈ വൗച്ചറുകൾ ഉപയോഗിക്കാം.
യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകാനുള്ള വ്യവസ്ഥകൾ ഇൻഡിഗോ കർശനമായി പാലിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. 10% സർവീസുകൾ വെട്ടിക്കുറച്ചതോടെ ഇൻഡിഗോയുടെ പ്രതിദിനമുള്ള 400 ഓളം സർവീസുകളിലാണ് കുറവ് വരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
