നേപ്പാളിന്  ഇന്ത്യയുടെ കൈത്താങ്ങ്; ഭൂകമ്പ പ്രതിരോധ ശേഷിയുള്ള  സ്കൂളുകൾ നിർമ്മിക്കാൻ 56 കോടി കൈമാറി

MAY 28, 2026, 10:25 PM

കാഠ്‌മണ്ഡു: ഭൂകമ്പത്തിൽ തകർന്ന നേപ്പാളിന്റെ പുനർനിർമ്മാണത്തിന് വലിയ പിന്തുണയുമായി ഇന്ത്യ. നേപ്പാളിലെ എട്ട് ജില്ലകളിലായി 14 പുതിയ സ്‌കൂളുകൾ നിർമിക്കുന്നതിനായി ഇന്ത്യ 56.02 കോടി രൂപ ഗ്രാന്റായി പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ച അന്തിമ കരാറുകളിൽ കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസിയും നേപ്പാൾ വിദ്യാഭ്യാസ മന്ത്രാലയവും ഔദ്യോഗികമായി ഒപ്പുവെച്ചു.

ഗോർഖ, നുവകോട്ട്, ധാഡിംഗ്, ദോലാഖ, കാഠ്മണ്ഡു, കാവ്രെപാലഞ്ചോക്ക്, രാമേഛാപ്പ്, സിന്ധുപാൽചോക്ക് എന്നീ എട്ട് ജില്ലകളിലാണ് പുത്തൻ സാങ്കേതികവിദ്യയോടെ സ്‌കൂളുകൾ ഉയരുക. 2015-ലുണ്ടായ അതിശക്തമായ ഭൂകമ്പത്തിൽ നേപ്പാളിൽ 9,000-ത്തോളം പേർക്ക് ജീവൻ നഷ്ടമാവുകയും വലിയ തോതിൽ അടിസ്ഥാന സൗകര്യങ്ങൾ തകരുകയും ചെയ്തിരുന്നു.

പൂർണ്ണമായും ഭൂകമ്പത്തെ പ്രതിരോധിക്കുന്ന  ആധുനിക നിർമ്മാണ രീതിയാണ് പുതിയ സ്‌കൂളുകൾക്കായി അവലംബിക്കുന്നത്. സുരക്ഷിതമായ ക്ലാസ് മുറികൾ, ആവശ്യമായ ഫർണിച്ചറുകൾ, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി പ്രത്യേകം സജ്ജമാക്കിയ അത്യാധുനിക ശുചിമുറി സൗകര്യങ്ങൾ എന്നിവ ഈ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കും. ഇന്ത്യയുടെ 'പോസ്റ്റ്-എർത്ത്‌ക്വേക്ക് റീക്കൺസ്ട്രക്ഷൻ'  പദ്ധതിയുടെ കീഴിലാണ് ഈ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്.

vachakam
vachakam
vachakam

ദുരന്തസമയത്ത് അയൽരാജ്യത്തിന് കൈത്താങ്ങാകുക എന്ന ലക്ഷ്യത്തോടെ മുൻപും ഇന്ത്യ നേപ്പാളിൽ വിപുലമായ പുനർനിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. ഇതേ പദ്ധതിയുടെ ആദ്യഘട്ടമെന്നോണം നേരത്തെ 70 സ്‌കൂളുകളും പ്രശസ്തമായ ത്രിഭുവൻ സർവകലാശാലാ ലൈബ്രറിയും ഇന്ത്യ നിർമ്മിച്ച് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ 14 സ്‌കൂളുകൾ കൂടി നിർമ്മിക്കാനുള്ള പുതിയ കരാർ. അയൽരാജ്യം എന്ന നിലയിൽ നേപ്പാളിന്റെ സാമൂഹിക-സാമ്പത്തിക വികസനത്തിലും ദുരന്ത നിവാരണ പ്രവർത്തനങ്ങളിലും ഇന്ത്യയുടെ ശക്തമായ പങ്കാളിത്തം ഉറപ്പാക്കാൻ പുതിയ നീക്കത്തിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam