ഓപ്പറേഷന്‍ സിന്ദൂറിനിടെ ആറ് പാക് വിമാനങ്ങള്‍ ഇന്ത്യ വീഴ്ത്തിയെന്ന് വ്യോമസേനാ മേധാവി എ കെ സിംഗ്

AUGUST 9, 2025, 3:38 AM

ന്യൂഡെല്‍ഹി: ഓപ്പറേഷന്‍ സിന്ദൂരിനിടെ ഇന്ത്യ അഞ്ച് പാകിസ്ഥാന്‍ യുദ്ധവിമാനങ്ങളെങ്കിലും വെടിവച്ചിട്ടതായി ഇന്ത്യന്‍ വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ അമര്‍ പ്രീത് സിംഗ്. ഒരു വ്യോമ നിരീക്ഷണ വിമാനവും വെടിവെച്ചു വീഴ്ത്തിയതായി അദ്ദേഹം പറഞ്ഞു. ഇതാദ്യമായാണ് പാകിസ്ഥാന് യുദ്ധത്തില്‍ നഷ്ടപ്പെട്ട വിമാനങ്ങളെപ്പറ്റി ഇന്ത്യ പ്രതികരിക്കുന്നത്. 

അതിര്‍ത്തിയില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെവെച്ചാണ് പാക് നിരീക്ഷണ വിമാനം വീഴ്ത്തിയതെന്നും അദ്ദേഹം പറഞ്ഞു. ''ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ ഉപരിതല-വ്യോമ കൊലപാതകം'' എന്നാണ് അദ്ദേഹം ഇന്ത്യന്‍ ആക്രമണത്തെ വിശേഷിപ്പിച്ചത്.

എസ്-400 വ്യോമ പ്രതിരോധ സംവിധാനം ഓപ്പറേഷന്‍ സിന്ദൂരിനിടെ 'അത്ഭുതകരമായ ജോലി' ചെയ്‌തെന്ന് എയര്‍ ചീഫ് മാര്‍ഷല്‍ എപി സിംഗ് പറഞ്ഞു. 'ആ സിസ്റ്റത്തിന്റെ റേഞ്ച് അവരുടെ വിമാനങ്ങളെ അവരുടെ കൈവശമുള്ള ദീര്‍ഘദൂര ഗ്ലൈഡ് ബോംബുകള്‍ പോലുള്ള ആയുധങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്തി, സിസ്റ്റത്തിലേക്ക് തുളച്ചുകയറാന്‍ കഴിയാത്തതിനാല്‍ അവയൊന്നും ഉപയോഗിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല.' അദ്ദേഹം പറഞ്ഞു. 

vachakam
vachakam
vachakam

പാകിസ്ഥാനുമായുള്ള സംഘര്‍ഷം ഒരു ഹൈടെക് യുദ്ധം ആയിരുന്നെന്ന് ഐഎഎഫ് മേധാവി പറഞ്ഞു. '80 മുതല്‍ 90 മണിക്കൂര്‍ വരെ നീണ്ടുനിന്ന യുദ്ധത്തില്‍, ഞങ്ങള്‍ക്ക് വളരെയധികം നാശനഷ്ടങ്ങളുണ്ടാക്കാനായി. ഇത് തുടര്‍ന്നാല്‍, അവര്‍ അതിന് കൂടുതല്‍ കൂടുതല്‍ വില നല്‍കേണ്ടിവരുമെന്ന് അവര്‍ക്ക് വ്യക്തമായിരുന്നു. അതിനാല്‍ അവര്‍ മുന്നോട്ട് വന്ന് ഞങ്ങളുടെ ഡിജിഎംഒയ്ക്ക് സംസാരിക്കാന്‍ ആഗ്രഹിക്കുന്നു എന്ന് ഒരു സന്ദേശം അയച്ചു. ഇത് ഞങ്ങള്‍ അംഗീകരിച്ചു...' അദ്ദേഹം പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam