ബെംഗളൂരു: ബെംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ജീവനക്കാരൻ തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി കൊറിയൻ വിനോദസഞ്ചാരിയുടെ പരാതി. ടിക്കറ്റും ബാഗേജും പരിശോധിക്കാനെന്ന വ്യാജേനയാണ് പീഡനം നടന്നത്.
ജനുവരി 19നായിരുന്നു സംഭവം. ഇമിഗ്രേഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ യുവതിയെ ബാഗേജ് പരിശോധന നടത്തണമെന്ന് പറഞ്ഞ് പ്രതിയായ അഫാൻ അഹമ്മദ് സമീപിക്കുകയായിരുന്നു.
ടൂറിസ്റ്റിന്റെ ചെക്ക്-ഇൻ ബാഗേജിൽ ബീപ്പ് ശബ്ദം കേൾക്കുന്നുണ്ടെന്ന് അഫാൻ പറഞ്ഞു. കൗണ്ടറിൽ വച്ച് വിശദമായ പരിശോധന നടത്തിയാൽ വിമാനം വൈകുമെന്നും അതിനാൽ നേരിട്ട് പരിശോധിക്കാമെന്നും ഇയാൾ പറഞ്ഞു.
തുടർന്ന് അയാൾ സ്ത്രീയെ ഒരു വാഷ്‌റൂമിന് സമീപം കൊണ്ടുപോയി. അവിടെ വെച്ച് അവളുടെ നെഞ്ചിലും സ്വകാര്യ ഭാഗങ്ങളിലും ആവർത്തിച്ച് സ്പർശിച്ചു. നെഞ്ചിൽ അമർത്തുകയും സമ്മതമില്ലാതെ പിന്നിൽ നിന്ന് കെട്ടിപ്പിടിക്കുകയും ചെയ്യുകയായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്.
സംഭവത്തെക്കുറിച്ച് ഇന്ത്യാ ടുഡേ ടിവിയോട് സംസാരിക്കവെ ഇന്ത്യ വിമാനത്താവള സുരക്ഷ മെച്ചപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതെയി അവർ പറഞ്ഞു. എഫ്‌ഐആറിന്റെ അടിസ്ഥാനത്തിൽ പോലീസ് പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് ഔപചാരിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
