ന്യൂഡെല്‍ഹി: ഓഗസ്റ്റ് അവസാനത്തോടെ റഷ്യന്‍ പ്രസിഡന്റ് പുടിന്‍ ഡെല്‍ഹി സന്ദര്‍ശിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ഇന്ത്യ നിഷേധിച്ചു. പുടിന്റെ സന്ദര്‍ശനത്തിന് നിര്‍ദ്ദിഷ്ട തീയതിയോ സമയമോ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഓഗസ്റ്റ് മാസം സന്ദര്‍ശനം ഉണ്ടാവില്ലെന്നും വൃത്തങ്ങള്‍ അറിയിച്ചു.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ മോസ്‌കോ സന്ദര്‍ശനത്തിനിടെ പ്രസിഡന്റ് പുടിനുമായി ഉന്നതതല ഉഭയകക്ഷി സുരക്ഷാ ചര്‍ച്ചകള്‍ നടത്തിയതിന് ശേഷമാണ് സന്ദര്‍ശനം ഈ മാസം തന്നെ ഉണ്ടായേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നത്. എന്നാല്‍ പ്രസിഡന്റ് പുടിന്റെ സന്ദര്‍ശന തീയതികള്‍ ഇപ്പോഴും തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്ന് ഡോവല്‍ പിന്നീട് വ്യക്തമാക്കി. 2025 അവസാനത്തോടെ പുടിന്റെ ഇന്ത്യാ യാത്ര നടക്കുമെന്ന് ഡോവല്‍ പറഞ്ഞതായി റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ഇന്റര്‍ഫാക്‌സ് റിപ്പോര്‍ട്ട് ചെയ്തു.
2022 ല്‍ ഉക്രെയ്ന്‍ യുദ്ധം ആരംഭിച്ച ശേഷം റഷ്യന്‍ പ്രസിഡന്റ് ഇന്ത്യ സന്ദര്‍ശിച്ചിട്ടില്ല. അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ അറസ്റ്റ് വാറണ്ട് നിലവിലുള്ളതിനാല്‍ വിദേശ രാജ്യങ്ങളിലെ സന്ദര്‍ശനം പുടിന്‍ ഒഴിവാക്കിയിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്