തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ അഞ്ച് ആവശ്യങ്ങളുമായി ഇന്ത്യ സഖ്യം

MARCH 31, 2024, 6:27 PM

രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് ശരിയായ രീതിയിൽ നടത്തുന്നതിന് പ്രതിപക്ഷ പാർട്ടികൾ സുപ്രീം കോടതിയിലും തിരഞ്ഞെടുപ്പ് കമ്മീഷനിലും നിർദേശങ്ങൾ സമർപ്പിച്ചു. 

ഡല്‍ഹിയില്‍ നടന്ന മഹാറാലിയില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയക ഗാന്ധിയാണ് ഇന്ത്യ സഖ്യത്തിന് വേണ്ടി അഞ്ച് പ്രധാന ആവശ്യങ്ങള്‍ ഉന്നയിച്ചത്. 

അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ പാര്‍ട്ടികളെ പ്രതിസന്ധിയിലാക്കുന്നത് തടയണമെന്നത് മുതല്‍ അന്വേഷണങ്ങള്‍ക്ക് സുപ്രീം കോടതി മേല്‍നോട്ടം വഹിക്കണം എന്നുള്‍പ്പെടെയുള്ള ആവശ്യങ്ങളാണ് പ്രതിപക്ഷം മുന്നോട്ട് വയ്ക്കുന്നത്.

vachakam
vachakam
vachakam

തിരഞ്ഞെടുപ്പിൽ എല്ലാ പാർട്ടികൾക്കും തുല്യത ഉറപ്പാക്കണം. തിരഞ്ഞെടുപ്പ് പ്രക്രിയ തടസ്സപ്പെടുത്താൻ കേന്ദ്ര സർക്കാർ അന്വേഷണ ഏജൻസികളായ ഇഡിയും സിബിഐയും ദുരുപയോഗം ചെയ്ത് പ്രതിപക്ഷ നേതാക്കൾക്ക് നേരെ കൃത്യമായ അജണ്ടയോടെ നടത്തുന്ന അന്വേഷണ-പരമ്പര അവസാനിപ്പിക്കണം.

ഡൽഹി മദ്യനയ കേസിൽ ഇ ഡി കസ്റ്റഡിയിലുള്ള മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജയിലിൾ കഴിയുന്ന ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറനെയും ഉടൻ മോചിപ്പിക്കണം.

തിരഞ്ഞെടുപ്പ് കാലത്ത് പ്രതിപക്ഷ പാർട്ടികളെ സാമ്പത്തികമായി തകർക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കങ്ങൾ അവസാനിപ്പിക്കണം. കള്ളപ്പണം വെളുപ്പിക്കൽ, അഴിമതി തുടങ്ങിയ കേസുകളിൽ അന്വേഷണം സുപ്രീം കോടതിയുടെ നിരീക്ഷണത്തിൽ പ്രത്യേക അന്വേഷണസംഘം പരിശോധിക്കണം തുടങ്ങിയവയാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ത്യ സഖ്യം മുന്നോട്ടുവെച്ചിട്ടുള്ള അഞ്ച് ആവശ്യങ്ങൾ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam