ആദായ നികുതി കേസ്: നടൻ വിജയ്ക്ക് തിരിച്ചടി, 1.5 കോടി പിഴ 

FEBRUARY 6, 2026, 1:35 AM

ചെന്നൈ: ആദായ നികുതി കേസിൽ നടൻ വിജയ്ക്ക് തിരിച്ചടി. ആദായ നികുതി വകുപ്പ് ചുമത്തിയ 1.5 കോടി രൂപ പിഴ മദ്രാസ് ഹൈക്കോടതി ശരിവയ്ക്കുകയും വിജയ് സമർപ്പിച്ച ഹർജി തള്ളുകയുമായിരുന്നു. 2015–16 സാമ്പത്തിക വർഷത്തിലെ യഥാർത്ഥ വരുമാനം വെളിപ്പെടുത്താതിരുന്നതിനെ തുടർന്നാണ് പിഴ ചുമത്തിയതെന്ന് കോടതി വിലയിരുത്തി.

‘പുലി’ സിനിമയിൽ അഭിനയിച്ചതിന് ലഭിച്ച പ്രതിഫലത്തിൽ നിന്നുള്ള 4.93 കോടി രൂപ പണമായി ലഭിച്ചതായി രേഖപ്പെടുത്തിയില്ലെന്നാണ് വകുപ്പിന്റെ കണ്ടെത്തൽ. ചെക്കായി ലഭിച്ച 16 കോടി രൂപ മാത്രമാണ് പ്രതിഫലമായി കാണിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. 2015ൽ നടത്തിയ പരിശോധനയിൽ രേഖകൾ പിടിച്ചെടുത്തതിന് പിന്നാലെ 2022ലാണ് പിഴ ചുമത്തിയത്. 

അതേസമയം നടപടി സ്വീകരിക്കേണ്ട സമയപരിധി കഴിഞ്ഞുവെന്ന വിജയ്‌യുടെ വാദം കോടതി അംഗീകരിച്ചില്ല. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam