ന്യൂഡല്‍ഹി: റഷ്യന്‍ എണ്ണ വാങ്ങുന്നത് കുറയ്ക്കണമെങ്കില്‍ യുഎസ് ഉപരോധിച്ചിട്ടുള്ള ഇറാനില്‍ നിന്നും വെനസ്വേലയില്‍ നിന്നും വാങ്ങേണ്ടി വരുമെന്ന് ഇന്ത്യ അറിയിച്ചതായി റിപ്പോര്‍ട്ട്. റഷ്യന്‍ എണ്ണയുടെ പേരിലാണ് ഇന്ത്യയ്‌ക്കെതിരെയുള്ള തീരുവ യുഎസ് ഇരട്ടിയാക്കിയത്. ഇക്കാര്യത്തില്‍ വിട്ടുവീഴ്ച്ച ചെയ്താലേ വ്യാപാര ചര്‍ച്ച ഫലവത്താകൂ എന്നാണ് യുഎസിന്റെ നിലപാട്.
അതേസമയം കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. 2019 ല്‍ ഇന്ത്യ ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്തിയിരുന്നു. പ്രധാന എണ്ണ ഉല്‍പാദകരായ റഷ്യ, ഇറാന്‍, വെനസ്വേല എന്നിവിടങ്ങളില്‍ നിന്നുള്ള ഇറക്കുമതി ഒരേസമയം നടക്കാതെ വന്നാല്‍ എണ്ണവില കുതിച്ചുയരുമെന്ന ആശങ്കയും കേന്ദ്രമന്ത്രി പീയൂഷ് ഗോയലിന്റെ നേതൃത്വത്തില്‍ യുഎസില്‍ വ്യാപാര ചര്‍ച്ചയ്‌ക്കെത്തിയ സംഘം പങ്കുവച്ചിരുന്നു.
അമേരിക്കന്‍ എണ്ണ, പ്രകൃതി വാതകം എന്നിവയുടെ ഇറക്കുമതി കൂട്ടാന്‍ ഇന്ത്യ ആഗ്രഹിക്കുന്നെന്നു കഴിഞ്ഞ ദിവസം പീയൂഷ് ഗോയല്‍ പറഞ്ഞിരുന്നു. ഇന്ത്യയ്‌ക്കെതിരെ നീങ്ങാന്‍ ലക്ഷ്യമില്ല, ഉക്രെയ്ന്‍ സംഘര്‍ഷം അവസാനിപ്പിക്കാനാണു ശ്രമം. വിലക്കുറവ് കാരണമാണ് ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങുന്നത്. ആഴ്ചതോറും ആയിരങ്ങളെ കൊന്നൊടുക്കുന്ന വ്യക്തിക്കാണ് ഇതിലൂടെ പണം കിട്ടുന്നതെന്ന് യുഎസ് ഊര്‍ജ സെക്രട്ടറി ക്രിസ് റൈറ്റ് പറഞ്ഞിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
