ഭോപ്പാല്‍: പ്രവർത്തകർ ആഗ്രഹിക്കുന്നുവെങ്കില്‍ കോണ്‍ഗ്രസ് വിട്ടുപാകാൻ താൻ തയ്യാറാണെന്ന് മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമല്‍നാഥ്.
"കമൽനാഥ് കോൺഗ്രസ് വിടണമെന്ന് പ്രവർത്തകർ ആഗ്രഹിക്കുന്നുവെങ്കിൽ ഞാൻ അതിന് തയ്യാറാണ്. എന്നാൽ ഇത്തരമൊരു തീരുമാനം സ്വന്തം ഇഷ്ടപ്രകാരം എടുക്കില്ല. പ്രവർത്തകരാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്- അദ്ദേഹം പറഞ്ഞു.
അയോധ്യയിലെ രാമക്ഷേത്രം എല്ലാവർക്കും അവകാശപ്പെട്ടതാണ്. ക്ഷേത്രം സ്വന്തം ക്രെഡിറ്റെന്ന രീതിയില്‍ ബി.ജെ.പി ഏറ്റെടുക്കരുത്. രാമക്ഷേത്രം താനുള്‍പ്പെടെ എല്ലാവരുടേതുമാണ്.
പൊതുപണം ഉപയോഗിച്ചാണ് ക്ഷേത്രം നിർമിച്ചിരിക്കുന്നത്. ബി.ജെ.പി അധികാരത്തിലായതിനാല്‍ സുപ്രീംകോടതി വിധി പ്രകാരം അവർ ക്ഷേത്രം നിർമിച്ചുവെന്നും കമല്‍നാഥ് വ്യക്തമാക്കി.
കമൽനാഥ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നേക്കുമെന്ന അഭ്യൂഹങ്ങൾ അടുത്തിടെ ശക്തമായിരുന്നു. എന്നാൽ, ഇത് വെറും പ്രചരണമാണെന്ന് പറഞ്ഞ് അദ്ദേഹം തള്ളിക്കളഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്