ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ദ് സോറനെ ഒരു ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാൻഡ് ചെയ്തു.ഇന്ന് രാവിലെ അന്വേഷണ സംഘം അദ്ദേഹത്തെ റാഞ്ചിയിലെ കോടതിയില്‍ ഹാജരാക്കുകയായിരുന്നു.
സോറനെ പത്ത് ദിവസം കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം നല്‍കിയ ഹർജി കോടതി നാളെ പരിഗണിക്കും. 600 കോടി രൂപയുടെ ഭൂമി കുംഭകോണത്തില്‍ സോറന് നേരിട്ട് പങ്കുണ്ടെന്നാണ് ഏജൻസി പറയുന്നത്.
അതേസമയം, എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിൻ്റെ അറസ്റ്റിനെ ചോദ്യം ചെയ്ത് സോറൻ സുപ്രീം കോടതിയെ സമീപിച്ചു.
ഇഡി അധികാരം ദുരുപയോഗം ചെയ്യുന്നുവെന്നും ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നുവെന്നും സോറൻ സുപ്രീം കോടതിയില്‍ സമർപ്പിച്ച ഹർജിയില്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്