കനത്ത മഴയിൽ മുംബൈയിൽ കെട്ടിടം തകർന്നു വീണു; കുട്ടികളടക്കം 6 മരണം

JULY 5, 2026, 8:22 PM

മുംബൈ: മുംബൈയിൽ കനത്ത മഴയെത്തതുടർന്ന് മാൻഗുർദ് പ്രദേശത്ത് കെട്ടിടം തകർന്നു വീണ് അഞ്ച് കുട്ടികളടക്കം ആറ് പേർക്ക് ദാരുണാന്ത്യം. 

 മരിച്ചവരിൽ സ്ത്രീകളും കുട്ടികളും ഉണ്ടെന്നാണ് വിവരം.

ഇനിയും ആളുകൾ കെട്ടിടഅവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന സംശയത്തെ തുടർന്ന് ഫയർഫോഴ്സിൻ്റേയും, മുംബൈ പോലീസിൻ്റേയും നേതൃത്വത്തിൽ പ്രദേശത്ത് രക്ഷാപ്രവർത്തനം നടക്കുകയാണ്. 

vachakam
vachakam
vachakam

 കനത്ത മഴ രക്ഷാപ്രവർത്തനത്തിന് കടുത്ത തടസ്സം സൃഷ്ടിക്കുന്നുണ്ട്. മുംബൈയിൽ പലയിടങ്ങളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ വിമാന സർവീസുകൾ തടസ്സപ്പെടുകയും റോഡുകളിൽ വെള്ളപ്പൊക്കമുണ്ടാകുകയും ചെയ്തിട്ടുണ്ട്.

ഞായറാഴ്ച രാത്രി 8.30-ഓടെ മാൻഖുർദിലെ ജനതാ നഗറിലുളള മൂന്ന് നില വാടക കെട്ടിടമാണ് തകർന്നത്. കനത്ത മഴയെത്തുടർന്ന് കെട്ടിടത്തിന്റെ ഒരു ഭാഗം പെട്ടെന്ന് തകർന്നു വീഴുകയായിരുന്നു. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam