മുംബൈ: ഭാവി വധു ലോഹാഗഡ് കോട്ടയിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ പൂനെ സ്വദേശി യുവ വ്യവസായി കേതൻ അഗർവാളിന്റെ മുത്തച്ഛൻ ദേവിചന്ദ് അഗർവാൾ (71) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു ശനിയാഴ്ച രാത്രിയിലെ മരണമെന്ന് ബന്ധുക്കൾ അറിയിച്ചു.
കേതന്റെ മരണവാർത്ത അറിഞ്ഞതുമുതൽ ദേവിചന്ദ് അഗർവാൾ കടുത്ത മാനസികാഘാതത്തിലായിരുന്നുവെന്നും തുടർന്ന് ആരോഗ്യനില വഷളായിരുന്നുവെന്നും കുടുംബാംഗങ്ങൾ പറഞ്ഞു.
ജൂൺ 18-നാണ് ലോഹാഗഡ് കോട്ടയിൽ നിന്ന് വീണ് കേതൻ അഗർവാൾ മരിച്ചത്. ആദ്യം അപകടമരണമായി കരുതിയ സംഭവത്തിൽ പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഇത് ആസൂത്രിത കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തിയത്.
കേസിൽ കേതന്റെ പ്രതിശ്രുത വധു സിയ ഗോയലിനെയും കാമുകൻ ചേതൻ ചൗധരിയെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുവരും നിലവിൽ കേസിൽ പ്രതികളായി തുടരുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
