ഡല്‍ഹി: കുപ്രസിദ്ധ ഗുണ്ടാനേതാക്കളായ കാലാ ജഠെഡിയും അനുരാധ ചൗധരിയും വിവാഹിതരായി. ഡല്‍ഹി ദ്വാരക സെക്ടര്‍ മൂന്നിലെ സ്വകാര്യഹാളിൽ കനത്ത പോലീസ് കാവലിലായിരുന്നു വിവാഹചടങ്ങുകൾ നടന്നത്. വിവാഹവേദിയിലും പുറത്തും ഡൽഹി പോലീസ് കർശന സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
അതേസമയം വിവാഹവേദിയില്‍വെച്ച് ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ ഒഴിവാക്കാനും പരോളിലുള്ള കാലാ ജഠെഡി രക്ഷപ്പെടാതിരിക്കാനും പോലീസ് കനത്ത ജാഗ്രത ആണ് പൊരുതിയിരിക്കുന്നത്. ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്‍, സ്‌പെഷ്യല്‍ സ്റ്റാഫ്, ക്രൈംബ്രാഞ്ച് എന്നീ വിഭാഗങ്ങളില്‍നിന്നുള്ള പോലീസുകാരെയാണ് വിവാഹവേദിയില്‍ വിന്യസിച്ചിരിക്കുന്നത്.
അതേസമയം അതിഥികള്‍ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട് എന്നാണ് പുറത്തു വരുന്ന വിവരം. പ്രവേശന കവാടത്തില്‍ തന്നെ പോലീസിന്റെ മെറ്റല്‍ ഡിറ്റക്ടര്‍ പരിശോധനയുണ്ട്. അതിഥികള്‍ക്കായി പ്രത്യേക ബാര്‍കോഡ് ബാന്‍ഡും നല്‍കിയിട്ടുണ്ട്. മുന്‍കൂട്ടി പാസ്സെടുക്കാത്ത ഒരു വാഹനവും വിവാഹവേദിക്ക് സമീപം പ്രവേശിക്കാന്‍ അനുവദിക്കില്ല എന്നാണ് റിപ്പോർട്ടുകൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്