ജയ്പൂർ: വാഹനാപകടത്തിൽ നാല് ഡോക്ടർമാരും 18 മാസം പ്രായമുള്ള കുഞ്ഞും മരിച്ചതായി റിപ്പോർട്ട്. മരിച്ച എല്ലാവരും ഒരു കുടുംബത്തിലെ അംഗങ്ങളാണ് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ട്രക്കും എസ്‍യുവിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. രാജസ്ഥാനിലെ ബിക്കാനീറിലാണ് ദാരുണ സംഭവം നടന്നത്.
ഭാരത്‌മാല എക്‌സ്‌പ്രസ്‌വേയിൽ നൗറംഗ്‌ദേശർ - റസിസ്സറിന് സമീപമാണ് അപകടം നടന്നത്. കൂട്ടിയിടിയുടെ ആഘാതത്തില്‍ എസ്‍യുവിയുടെ ഭാഗങ്ങള്‍ റോഡില്‍ തെറിച്ചുവീണു. അപകടത്തിൽ മരിച്ച അഞ്ച് പേരിൽ നാല് പേരും ഡോക്ടർമാരാണ്, ഡോ. പ്രതീക്, ഭാര്യ ഡോ. ഹേതൽ, ഡോ. പൂജ, ഭർത്താവ് ഡോ കരൺ എന്നിവരാണ് മരിച്ചത്. പൂജയുടെയും കരണിന്‍റെയും മകളും അപകടത്തില്‍ മരിച്ചു.
അഞ്ചു പേരും സംഭവ സ്ഥലത്തു തന്നെ മരിച്ചു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ഗുജറാത്തിലെ കച്ച് സ്വദേശികളാണ് ഡോക്ടര്‍മാർ. സർക്കാർ ആശുപത്രികളിലാണ് ഇവർ ജോലി ചെയ്തിരുന്നത്. രാജസ്ഥാനിലെ ശ്രീഗംഗാനഗറിൽ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു ദാരുണ സംഭവം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്