ദില്ലി: ഇറാൻ-ഇസ്രയേൽ സംഘർഷത്തിന്റെ പരിണിത ഫലങ്ങൾ ഓരോരുത്തരുടെയും അടുക്കളയിൽ വരെയെത്തി. വലിയൊരു വിലക്കയറ്റത്തിനാണോ ലോകം സാക്ഷ്യം വഹിക്കാൻ പോകുന്നത്? ഈ സാഹചര്യത്തിൽ മറ്റൊരു റിപ്പോർട്ട് കൂടി പുറത്ത് വരുകയാണ്.
വിമാനക്കമ്പനികളുടെ സാമ്പത്തിക ഭദ്രതയെയും പ്രവർത്തനങ്ങളെയും പശ്ചിമേഷ്യയിലെ സംഘർഷം ബാധിച്ചേക്കാം.
ഏപ്രിൽ 1 മുതൽ വിമാന ടിക്കറ്റ് നിരക്ക് വർധിച്ചേക്കുമെന്നാണ് റിപ്പോർട്ട്. ആഗോളതലത്തിൽ എണ്ണ വില വർധിക്കുന്നത് വിമാനയാത്രാ നിരക്കുകളെ ബാധിച്ചിട്ടുണ്ടെന്നും, ഇതിന്റെ ആഘാതം കുറയ്ക്കാൻ വിവിധ മന്ത്രാലയങ്ങൾ ഏകോപിതമായി പ്രവർത്തിക്കുന്നുണ്ടെന്നും സിവിൽ ഏവിയേഷൻ മന്ത്രി രാം മോഹൻ നായിഡു പറഞ്ഞു.
വിമാന ഇന്ധനത്തിന്റെ വില ഏപ്രിൽ 1 മുതൽ പരിഷ്കരിക്കും. ഓരോ മാസത്തെയും ആദ്യ ദിവസമാണ് എടിഎഫ് വില നിശ്ചയിക്കുന്നത്. അതിനാൽ യുദ്ധത്തിന്റെ ആഘാതം ഏപ്രിൽ 1 മുതൽ പ്രകടമായേക്കാമെന്നും രാം മോഹൻ നായിഡു പറഞ്ഞു.
വിമാനക്കമ്പനികളുടെ പ്രവർത്തനച്ചെലവിന്റെ 40 ശതമാനത്തോളം ഇന്ധനത്തിനായാണ് ചെലവാകുന്നത്. ആഗോളതലത്തിൽ ഇന്ധനവില ഉയർന്നതോടെ എയർ ഇന്ത്യ, ഇൻഡിഗോ തുടങ്ങിയ കമ്പനികൾ ആഭ്യന്തര-രാജ്യാന്തര റൂട്ടുകളിൽ ഇന്ധന സർചാർജ് ഏർപ്പെടുത്തിത്തുടങ്ങിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

മണ്ഡല പുനർനിർണ്ണയം: 'പൊളിറ്റിക്കൽ ഡീമോണിറ്റൈസേഷൻ' എന്ന് വിശേഷിപ്പിച്ച് ശശി തരൂർ
വിനോദ് കാംബ്ലിയുടെ ആരോഗ്യനില അതീവ ഗുരുതരം; സഹായഹസ്തവുമായി സച്ചിൻ ടെണ്ടുൽക്കറും ക്രിക്കറ്റ് ലോകവും
ഇന്ത്യയുടെ മിസൈൽ കരുത്തിന് പിന്നിലെ പെൺകരുത്ത്; അഗ്നി പുത്രി ടെസി തോമസിന്റെ വിസ്മയിപ്പിക്കുന്ന
'അഞ്ച് ലക്ഷം യുവാക്കൾക്ക് തൊഴിലവസരം, വധുവിന് പട്ടുസാരിയും ഒരു പവൻ സ്വർണവും'; പ്രകടന