ഒടുവിൽ പിടിയിലായി! രാമേശ്വരം കഫേ സ്ഫോടനക്കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

MARCH 28, 2024, 8:28 PM

ബെംഗളുരു: രാമേശ്വരം കഫേ സ്ഫോടനക്കേസിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി.സ്ഫോടനത്തിന്റെ പ്രധാന ആസൂത്രകനായ മുസമ്മിൽ ശരീഫാണ് അറസ്റ്റിലായത്. എൻഐഎയാണ് വ്യാഴാഴ്ച വൈകിട്ടോടെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

കഫേയിൽ ബോംബ് വച്ച ആളെയും തിരിച്ചറിഞ്ഞതായി എൻഐഎ അറിയിച്ചു. മുസ്സവിർ ഷസീബ് ഹുസൈൻ എന്നാണ് ഇയാളുടെ പേര്.ഇയാൾ നിലവിൽ ഒളിവിലാണ്.

മറ്റൊരു പ്രതിയായ അബ്ദുൽ മതീൻ താഹയും ഒളിവിൽ കഴിയുകയാണ്. ഇരുവർക്കും വേണ്ടിയുള്ള അന്വേഷണം എൻഐഎ ഊർജ്ജിതമാക്കിയിട്ടുണ്ട്.

vachakam
vachakam
vachakam

സ്‌ഫോടനം നടന്ന് 28 ദിവസത്തിന് ശേഷമാണ് ആദ്യ അറസ്റ്റ് രേഖപ്പെടുത്തുന്നത്. രാജ്യത്തെ 18 സ്ഥലങ്ങളിൽ നടത്തിയ പരിശോധനയ്‌ക്കൊടുവിലാണ് മുഖ്യപ്രതിയെ പിടികൂടിയതെന്ന് എൻഐഎ വ്യക്തമാക്കി. കർണാടകയിൽ 12 ഇടങ്ങളിലും തമിഴ്നാട്ടിൽ അഞ്ചിടങ്ങളിലും യുപിയിൽ ഒരിടത്തുമാണ് പ്രതികൾക്കായി എൻഐഎ പരിശോധന നടത്തിയത്.

ENGLISH SUMMARY: First arrest on Rameswaram cafe blast

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam