ഡൽഹി: ബിജെപിക്കെതിരെ രാജ്യവ്യാപകമായി കരിങ്കൊടി പ്രതിഷേധം സംഘടിപ്പിക്കാൻ കർഷക സംഘം . ഫെബ്രുവരി 21ന് ബിജെപിയുടെയും എൻഡിഎയുടെയും പാർലമെൻ്റ് അംഗങ്ങൾക്കെതിരെ രാജ്യവ്യാപകമായി കരിങ്കൊടി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കർഷക കൂട്ടായ്മയായ സംയുക്ത് കിസാൻ മോർച്ച (എസ്‌കെഎം) പ്രഖ്യാപിച്ചു.
അതുപോലെ, ബിജെപി എംപിമാർ, എംഎൽഎമാർ, മന്ത്രിമാർ, ജില്ലാ പ്രസിഡൻ്റുമാർ എന്നിവരുടെ വസതികൾക്കു മുന്നിൽ മൂന്ന് ദിവസത്തേക്ക് എസ്‌കെഎം പഞ്ചാബ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
അതേസമയം അതിര്‍ത്തി പ്രദേശങ്ങളില്‍ വന്‍ സുരക്ഷയാണ് പൊലീസും കേന്ദ്ര സേനയും ഒരുക്കിയിട്ടുള്ളത്. അതിര്‍ത്തികള്‍ ബാരിക്കേഡുകളും വേലികളും ഉപയോഗിച്ച് അടച്ചിരിക്കുകയാണ്.
പഞ്ചാബ്-ഹരിയാന അതിര്‍ത്തിയായ ശംഭുവില്‍ നൂറുകണക്കിന് കര്‍ഷകര്‍ പ്രതിഷേധവുമായി രംഗത്തുണ്ട്. സമര രംഗത്തുള്ള കര്‍ഷകര്‍ക്ക് പിന്തുണയുമായി നിരവധി കര്‍ഷക സംഘടനകള്‍ രംഗത്തെത്തുന്നുണ്ട്.
കർഷകർ പ്രക്ഷോഭം തുടരുന്ന സാഹചര്യത്തിൽ ഹരിയാന സർക്കാർ മൊബൈൽ ഇന്‍റർനെറ്റിനും ബൾക്ക് എസ്എംഎസിനും ഏർപ്പെടുത്തിയിരുന്ന നിരോധനം ഫെബ്രുവരി 19 വരെ നീട്ടിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്