പ്രശസ്ത ബംഗാളി നടൻ രാഹുല്‍ അരുണോദയ് ബാനര്‍ജി (43) അന്തരിച്ചു. ഒഡീഷയിലെ താൽസാരി ബീച്ചിൽ കടലിൽ മുങ്ങി ആണ് മരണം സംഭവിച്ചത് എന്നാണ് ലഭിക്കുന്ന വിവരം.
മാർച്ച് 29നാണ് സംഭവം നടന്നത്. വിനോദയാത്രയ്ക്കിടെ കടലിൽ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായതെന്നാണ് ലഭ്യമായ വിവരം.
2008-ൽ പുറത്തിറങ്ങിയ ‘ചിരോദിനി തുമി ജെ അമർ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെയാണ് രാഹുല്‍ സിനിമാലോകത്ത് ശ്രദ്ധ നേടിയത്. തുടർന്ന് ‘തുമി ആസ്ബേ ബോലേ’, ‘ടേക്ക് വൺ’, ‘സുൾഫിക്കർ’, ‘ബ്യോംകേഷ് ഗോത്രോ’ തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ച് ബംഗാളി സിനിമയിൽ സ്വന്തമായൊരു സ്ഥാനം നേടിയിരുന്നു. സംവിധായകൻ ശ്രീജിത്ത് മുഖർജിയുമായി ചേർന്ന് ‘ജാതീശ്വർ’, ‘ബ്യോംകേഷ് ദുർഗോ രഹസ്യ’ പോലുള്ള ചിത്രങ്ങളിലും പ്രവർത്തിച്ചു.
നടി പ്രിയങ്ക സർക്കാർ ആണ് ഭാര്യ. ഇവർ 2017ൽ വേർപിരിഞ്ഞെങ്കിലും 2023ൽ വീണ്ടും ഒന്നിച്ചു. സഹോജ് സഹോജ് ആണ് മകൻ. നടന്റെ അപ്രതീക്ഷിത വിയോഗം ബംഗാളി സിനിമാ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. കുടുംബത്തിന്റെ സ്വകാര്യത മാനിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കളും സഹപ്രവർത്തകരും അഭ്യർത്ഥിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
