ദില്ലി: ചെങ്കോട്ട ഭീകരാക്രമണത്തിൽ പൊട്ടിത്തെറിച്ചത് വാഹനത്തിൽ ഘടിപ്പിച്ച ഐഇഡി എന്ന് സ്ഥിരീകരിച്ച് എൻഐഎ.
പൊട്ടിത്തെറിച്ച കാറിൽ ഉണ്ടായിരുന്നത് ഉമർ ആണെന്ന് ഇതിനകം തന്നെ എൻഐഎ സ്ഥിരീകരിച്ചിട്ടുണ്ട്. സ്ഫോടകവസ്തു ഉണ്ടാക്കുന്നതിനായി വലിയ അളവിൽ ഉമർ എൻപികെ വളം വാങ്ങിയിരുന്നു. ഇതിൽനിന്നാണ് സ്ഫോടകവസ്തുവുണ്ടാക്കിയത്.
കഴിഞ്ഞ ഒരുവർഷമായി ചാവേറാകാൻ തയ്യാറായവരെ ഉമർ അന്വേഷിച്ചുവരുകയായിരുന്നെന്ന് അന്വേഷണസംഘം കണ്ടെത്തി. പൊളിറ്റിക്കൽ സയൻസ് ബിരുദധാരിയായ ജാസിർ എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ചാവേറാകാൻ ഉമർ നിർബന്ധിച്ചെന്ന് ഇയാളും മൊഴിനൽകിയിട്ടുണ്ട്.
ഭീകരർ ആക്രമണം നടത്താൻ ഉദ്ദേശിച്ചത് മറ്റൊരു സ്ഥലത്തായിരുന്നുവെന്നും കാറിൽ കൊണ്ടുപോകവെ ബോംബ് പൊട്ടിത്തെറിച്ചെന്നുമാണ് കണ്ടെത്തൽ. രാജ്യത്തുള്ള ജെയ്ഷെ സ്ലീപ്പർ സെല്ലുകളെ കണ്ടെത്താനായി എൻഐഎ പരിശോധന വ്യാപിപ്പിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
രാജ്യത്ത് ജെയ്ഷെ സ്ലീപ്പർ സെല്ലുകളുണ്ടാക്കാൻ ഇയാൾ ആളുകളെ റിക്രൂട്ട് ചെയ്യുന്നതിന് വേണ്ടിയുള്ള തയ്യാറെടുപ്പ് നടത്തിയതായുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. ഇത്തരത്തിൽ ഒരു ശൃംഖല ഉണ്ടാക്കുന്നതിന് വേണ്ടി ഇയാൾ സോഷ്യൽ മീഡിയയിൽ കൃത്യമായ ആസൂത്രണത്തോടെ ഇടപെടൽ നടത്തിയിരുന്നതായാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
