മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിന് 20 വര്‍ഷം തടവ് ശിക്ഷ

MARCH 28, 2024, 8:30 PM

അഹമ്മദാബാദ്: മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിന് 20 വർഷം തടവ്. 1996ലെ മയക്കുമരുന്നു കേസില്‍ അഭിഭാഷകനെ കുടുക്കാൻ ശ്രമിച്ചുവെന്ന സംഭവത്തിലാണ് ശിക്ഷ.

ഗുജറാത്തിലെ ബനസ്കന്ത ജില്ലയിലെ പാലൻപൂർ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. രണ്ട് ലക്ഷം രൂപ പിഴയും ചുമത്തി. സഞ്ജീവ് ഭട്ടിനെ പാലൻപൂർ സബ് ജയിലിലേക്ക് കൊണ്ടുപോകും.

1996ല്‍ മയക്കു മരുന്നു പിടികൂടിയ സംഭവത്തില്‍ രാജസ്ഥാൻ സ്വദേശിയായ അഭിഭാഷകൻ സുമർസിങ് രാജ്പുരോഹിതിനെ പ്രതിയാക്കി എടുത്ത കേസിലാണ് കുറ്റക്കാരനെന്നു വിധിച്ചത്. എൻഡിപിഎസ് ആക്‌ട് പ്രകാരമായിരുന്നു അഭിഭാഷകനെതിരെ അന്ന് കേസ് രജിസ്റ്റർ ചെയ്തത്.

vachakam
vachakam
vachakam

അഭിഭാഷകൻ താമസിച്ച പാലൻപുരിലെ ഹോട്ടല്‍ മുറിയില്‍ നിന്നു മയക്കുമരുന്നു പിടിച്ചെടുത്തെന്നു സഞ്ജീവ് ഭട്ട് അവകാശപ്പെട്ടിരുന്നു. അന്ന് ബനസ്കന്ത ജില്ലയിലെ പൊലീസ് സൂപ്രണ്ടായിരുന്നു ഭട്ട്.

എന്നാല്‍ കേസില്‍ അഭിഭാഷകനെ ബനസ്കന്ത പൊലീസ് തെറ്റായി കുടുക്കുകയായിരുന്നുവെന്നു രാജസ്ഥാൻ പൊലീസ് പിന്നീട് വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam